-
മീശ മാധവന്* വീണ്ടും മീശ പിരിക്കുമോ ?
മീശ മാധവന്* വീണ്ടും മീശ പിരിക്കുമോ ?

രണ്ടാം ഭാഗങ്ങളുടെയും റീമേക്കുകളുടെയും കാലമാണ് മലയാള സിനിമയില്*. ന്യൂ ജനറേഷന്* സിനിമകള്* ഒരുവശത്ത് പ്രേക്ഷകരെ മടുപ്പിക്കുന്ന രീതിയിലേക്ക് പരിണമിക്കുമ്പോള്* മറുഭാഗത്ത് രണ്ടാം ഭാഗങ്ങളും റീമേക്കുകളും ജനങ്ങളെ തിയേറ്ററില്* നിന്ന് അകറ്റുന്നു. ഒരിക്കല്* കൊമേഴ്സ്യലായും കലാപരമായും വിജയിച്ച ഒരു ചിത്രത്തിന്*റെ ഓര്*മ്മ വീണ്ടും ജനിപ്പിച്ച്, ഈസിയായി പണമുണ്ടാക്കാനുള്ള വിദ്യ പരീക്ഷിച്ച് വിജയം കാണുന്നവരും കൈപൊള്ളുന്നവരും കൂടിവരുന്നു.
2002 ഓഗസ്റ്റ് 12നാണ് ‘മീശമാധവന്*’ എന്ന സിനിമ റിലീസാകുന്നത്. ദിലീപ് എന്ന നടനെ സൂപ്പര്*താരമാക്കി മാറ്റിയത് ആ ചിത്രമാണ്. ദിലീപ് - കാവ്യ ജോഡിയെ ഭാഗ്യജോഡിയാക്കി മലയാളികള്* പ്രതിഷ്ഠിച്ചതും മീശമാധവന് ശേഷമാണ്. ദിലീപിനും കാവ്യയ്ക്കും ഒരുപക്ഷേ ഏറ്റവും പ്രിയപ്പെട്ട ചിത്രവും മീശമാധവനായിരിക്കും.
മീശമാധമാധവന് രണ്ടാം ഭാഗം വരുമോ? മാധവനും രുഗ്*മിണിയും വീണ്ടും ചേക്കിലൂടെ ‘എന്*റെ എല്ലാമെല്ലാമല്ലേ...’ എന്ന് പാടിനടക്കുമോ? മാധവന്* വീണ്ടും മീശ പിരിക്കുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്* ഉയരുക സ്വാഭാവികം. ഇതിനെല്ലാമുള്ള ഉത്തരം സംവിധായകന്* ലാല്* ജോസ് നല്*കുന്നു.
താന്* ഒരിക്കലും മീശമാധവന്*റെ രണ്ടാം ഭാഗം ഒരുക്കില്ലെന്ന് സംശയങ്ങള്*ക്കിട നല്*കാതെ സംവിധായകന്* ലാല്* ജോസ് വ്യക്തമാക്കുന്നു. മീശമാധവന്*റെ രണ്ടാം ഭാഗത്തിനായി ദിലീപും കാവ്യയും നിര്*മ്മാതാക്കളും ഏറെ നിര്*ബന്ധിച്ചിരുന്നതായി ലാലു വെളിപ്പെടുത്തുന്നു.
“മീശമാധവന്*റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ദിലീപും കാവ്യയും നിര്*മ്മാതാക്കളും വാശിപിടിച്ചിരുന്നു. എന്നാല്* ഞാന്* അതിന് വഴങ്ങിയില്ല. എന്നെ സംബന്ധിച്ച് ആ സിനിമ കഴിഞ്ഞു. മീശമാധവന്* അതായിത്തന്നെ നില്*ക്കട്ടെ†- ലാല്* ജോസ് വ്യക്തമാക്കി.
“എന്*റെ തന്നെ ഹിറ്റ്* സിനിമകളുടെ രണ്ടാം ഭാഗമെടുക്കുന്നതിനോടും റീമേക്കുകളോടും യോജിക്കാന്* കഴിയില്ല. മലയാളത്തില്* അടുത്തിടെ ശക്തമായ റീമേക്ക്* ട്രെന്*ഡിനോട് താല്*പ്പര്യമില്ല. നീലത്താമര റീമേക്ക് ചെയ്തത് ചില പ്രത്യേക സാഹചര്യങ്ങളിലാണ്*. അതിനെ ഒരു റീമേക്ക് എന്ന് പറയാനാകില്ല. എം ടി പഴയ നീലത്താമരയുടെ തിരക്കഥ പരിഷ്കരിക്കുകയും ഞാന്* അത് സംവിധാനം ചെയ്യണമെന്ന്* ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്*തു. ആ സാഹചര്യത്തിലാണ്* ഞാന്* അതിന്*റെ സംവിധായകനായത്*. എം ടിയെപ്പോലൊരാള്* എന്നെ അതിന്* തിരഞ്ഞെടുത്തപ്പോള്* അതെനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ഞാന്* കണ്ടത്†- ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* ലാല്* ജോസ് വ്യക്തമാക്കി.
ബാബു ജനാര്*ദ്ദനന്*റെ തിരക്കഥയില്* ലാല്* ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് ഏറെ അംഗീകാരങ്ങള്* ലഭിക്കുകയും സമ്പത്തികവിജയം നേടുകയും ചെയ്ത ചിത്രമാണ്. ആ സിനിമയ്ക്ക് ഇപ്പോള്* ബാബു ജനാര്*ദ്ദനന്* രണ്ടാം ഭാഗമൊരുക്കുകയാണ്. ‘ലിസമ്മയുടെ വീട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* മീരാ ജാസ്മിനാണ് നായിക.
അച്ഛനുറങ്ങാത്ത വീടിന് രണ്ടാം ഭാഗമൊരുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ലാല്* ജോസ് വ്യക്തമാക്കി.
“ആ സിനിമയ്ക്ക്* രണ്ടാം ഭാഗം വേണമെന്ന്* ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെയൊരു സിനിമയെടുക്കണം എന്നത് ബാബു ജനാര്*ദ്ദനന്*റെ ആഗ്രഹമാവാം. ആ കഥയുടെ പിതാവ്* അയാളാണല്ലോ. അതുകൊണ്ടുതന്നെ അത്* ബാബുവിന്* തീരുമാനിക്കാം. തിരക്കഥ എഴുതിയ ആളിന്* അതിന്*റെ രണ്ടാം ഭാഗം വേണമെന്നു തോന്നിയാല്* അത്* അയാളുടെ കാര്യം. എന്നെ സംബന്ധിച്ച്* സാമുവലിന്*റെയും മക്കളുടെയും കഥ അച്ഛനുറങ്ങാത്ത വീട് എന്ന ആ സിനിമയില്* കഴിഞ്ഞു. അതിന്*റെ തുടര്*ച്ച ഞാനൊരിക്കലും ചെയ്യില്ല†- ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* ലാല്* ജോസ് വ്യക്തമാക്കി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks