ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കറെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്*ദ്ദേശം ചെയ്തു. സച്ചിന് പുറമെ നടി രേഖ, സാമൂഹ്യ പ്രവര്*ത്തക അനു അഗ എന്നിവരെയും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്*ദ്ദേശം ചെയ്തിട്ടുണ്ട്.

വിവിധ മേഖലകളില്* പ്രാവീണ്യം തെളിയിക്കുന്നവരെ, ഭരണഘടനയുടെ ആര്*ട്ടിക്കിള്* 80 പ്രകാരം രാജ്യസഭയിലേക്ക് സര്*ക്കാരിനു നാമനിര്*ദേശം ചെയ്യാം. ഇതുപ്രകാരമാണ് കേന്ദ്രസര്*ക്കാരിന്റെ നിര്*ദ്ദേശത്തെ തുടര്*ന്ന്, സച്ചിനെയും രേഖയെയും അനു അഗയെയും രാഷ്ട്രപതി രാജ്യസഭയിലേയ്ക്ക് നാമനിര്*ദേശം ചെയ്തത്.

സച്ചിന്റെ പേര് രാജ്യസഭയിലേക്ക് ശുപാര്*ശ ചെയ്തതായി സൂചനകള്* വന്ന സമയത്ത് തന്നെ സച്ചിന്* യു പി എ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്*ശിക്കുകയുണ്ടായി. പത്ത് ജനപഥില്* എത്തിയാണ് സച്ചിന്* സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

Sachin Tendulkar more stills



Keywords:Sonia Gandhi,actress Rekha,sports news, cricket news,Sachin Tendulkar, MP,Prez approves recommendation