എവിടേയോ ജനിച്ചുവളര്*ന്ന
രണ്ട് ആത്മാക്കള്*...
വെണ്പ്രവുകള്* ചിറകടിച്ചെത്തും
പോലെ ഹൃദയങ്ങളില്* ചേക്കേറി
അനുരാഗത്തിന്* ആദ്യരാത്രി
സൃഷ്ടിച്ച് ഒന്നുചേര്*ന്നു..
ഓരോരാവും പകലും
ഒരോയുഗമെന്നപോല്* നീങ്ങി...
നിറമുള്ള കാഴ്ചകള്* കണ്ടു
താളലയമായ് വാക്കുകള്* ചൊല്ലി
കൈകോര്*ത്തുപിടിച്ച് നടന്നു...

നടന്നു നീങ്ങിയ പാതിവഴിയില്*
എന്*റെ കണ്ണുകള്* മഞ്ഞളിച്ചു...
ലോകം മുഴുവന്* ഇരുള്*
വന്നുമൂടുന്നത് പോലെതോന്നി
കയ്യില്* നിന്നും എന്തോ വഴുതിപോയി
താളലയമായ് കേട്ടിരുന്നാ വാക്കുകള്*
താളഭംഗം വന്നപോല്* അപശ്രുതിയും
അവക്കിടയില്* വെളിച്ചവും ഇരുട്ടും
നിഴല്*കൂത്ത്* ആടുന്നു...

എന്തിനാണ് എന്നെ തേടി ഈ
ഓര്*മ്മകള്* വന്നത്...
എങ്ങലടിച്ചും കണ്ണുനീര്* വാര്*ത്തും
അവള്* പറഞ്ഞുവിട്ടതാവും
ഈ ഓര്*മ്മകള്* എന്*റെത് മാത്രമല്ല
ഈ ഓര്*മ്മകള്* നിന്*റെത് മാത്രമല്ലാ
നമ്മുടെതാണ് എന്ന് ഒര്മാപെടുത്താന്*....



Keywords:poems,malayalam kavithakal, songs,, love songs, kavitha, ormakal