കണ്ണനിങ്ങെത്തിയോ? ഉണ്ണിയെക്കണ്ടുവോ?
കണ്ണീരാലൊന്നുമേ കണ്ടില്ല ഞാന്*
കാല്*ത്തള തന്നൊലി ചാരെ ഞാന്* കേട്ടല്ലോ !
കണ്ണീരാലൊന്നുമേ കണ്ടില്ല ഞാന്*
വേണുഗാനാമൃതം കേള്*ക്കുന്നിതെങ്കിലും !
കണ്ണീരാലൊന്നുമേ കണ്ടില്ല ഞാന്*
പൂന്തളിര്* മേനിതന്* സൌരഭം വന്നല്ലോ !
കണ്ണീരാലൊന്നുമേ കണ്ടില്ല ഞാന്*
താളം ചവിട്ടുന്നോരൊച്ച ഞാന്* കേട്ടല്ലോ !
കണ്ണീരാലൊന്നുമേ കണ്ടില്ല ഞാന്*
കണ്ണില്* നിറഞ്ഞൊരീയശ്രു തുടച്ചോട്ടെ...
കണ്ണാ നീ ഓടി മറഞ്ഞിടൊല്ലേ - ഉണ്ണി
ക്കണ്ണാ നീ ഓടി മറഞ്ഞിടൊല്ലേ !!
Keywords: devotional poems,krishna songs
Bookmarks