-
‘ഗ്രാന്റ്മാസ്റ്റര്*’ക്ക് നേരെ സൈബര്* ആക്രő
കാത്തിരിപ്പിന് ദൈര്*ഘ്യം കുറഞ്ഞുവരുന്നു. മെയ് മൂന്നിനാണ് ‘ഗ്രാന്റ്മാസ്റ്റര്*‘ തീയേറ്ററുകളില്* എത്തുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്* മോഹന്*ലാല്* നായകനാകുന്ന ‘ഗ്രാന്റ്മാസ്റ്റര്*‘ എന്ന ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതായിരിക്കും എന്ന് പ്രതീക്ഷിക്കാം.
പക്ഷേ, ചിത്രത്തിനെതിരെ സൈബര്*ലോകത്ത് ആക്രമണം തുടങ്ങിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്*ട്ടുകള്*. പുറത്തിറങ്ങാനിരിക്കുന്ന ഗ്രാന്റ്മാസ്റ്റര്* ‘കണ്ടു‘ എന്ന് അവകാശപ്പെടുന്ന ചിലര്* ചിത്രത്തെ തലങ്ങും വിലങ്ങും പ്രഹരിക്കുകയാണ് എന്നാണ് ആരോപണം. ക്ലൈമാക്സിനെക്കുറിച്ചുള്ള വിവരണം എന്ന പേരിലും പലതും പടച്ചുവിടുന്നുണ്ടത്രേ. ഇതേക്കുറിച്ച് ബി ഉണ്ണികൃഷ്ണന്* സൈബര്* സെല്ലിന് പരാതി നല്*കിക്കഴിഞ്ഞു.
സൂപ്പര്* താരചിത്രങ്ങള്* വരുമ്പോള്* ഇത് പതിവാണെന്നും എതിരാളികളായ ഫാന്*സിന്റെ പണിയായിരിക്കാം ഇതെന്നുമാണ് ഉണ്ണികൃഷ്ണന്* സംശയിക്കുന്നത്. ക്രിമിനലുകളെക്കുറിച്ച് സൂചനകളൊന്നുമില്ല, പക്ഷേ ചിത്രത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്* പ്രചരിപ്പിക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഇത്തരം വാര്*ത്തകള്* മോഹന്**ലാലിനെ സ്പര്*ശിച്ചിട്ടുപോലുമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്* പറയുന്നത്. തന്റെ ജോലി ആത്മാര്*ത്ഥമായി ചെയ്യുക, ബാക്കി പ്രേക്ഷകര്*ക്ക് വിടുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ചിത്രത്തിന്റെ പ്രോമോഷന്* പരിപാടികളില്* നിറഞ്ഞുനില്*ക്കുകയാണ് അദ്ദേഹമിപ്പോള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks