-
അമലയ്ക്ക് ബുദ്ധിയില്ലെന്ന് ആരു പറഞ്ഞു?
അമലയ്ക്ക് ബുദ്ധിയില്ലെന്ന് ആരു പറഞ്ഞു?

കൊലവെറി പാട്ടുകൊണ്ട് ലോകം മുഴുവന്* കൈയിലെടുത്ത 3 തിയറ്ററുകളില്* കുഴഞ്ഞുവീണു. തരംഗം സൃഷ്ടിക്കാന്* പാട്ടുപോലെ സിനിമയ്ക്ക് കഴിഞ്ഞില്ല. ഇതൊക്കെ തിരിച്ചറിഞ്ഞു അമലപോള്*, അല്ല മുന്*കൂട്ടി കണ്ടു എന്നു പറയണം.
ധനുഷിന്റെ നായികയായ് ആദ്യം അമലയെ ആണത്രേ കണ്ടത്. ചിത്രത്തിലെ ചുംബനങ്ങളും പരിധിവിട്ട കെട്ടിപ്പിടുത്തങ്ങളും അറിഞ്ഞപ്പോള്* അമലമെല്ലെ പിന്*വലിഞ്ഞുവത്രേ. ധനുഷ് എന്ന എല്ലുകുമാരന്റെ കൈകളില്* കിടന്ന് വേദനിക്കാന്* വയ്യ എന്നു ഉറപ്പിച്ചു.
ആദ്യ സിനിമ തന്ന പേരു ദോഷം മാറി വരുന്നതേയുള്ളൂ. ഇതുകൂടിയാവുമ്പോള്* ഇപ്പോഴുള്ള നില ഇടിഞ്ഞു കൂടായ്കയില്ല. അമല പിന്*മാറിയപ്പോള്* ഉലകനായകന്റെ പുത്രി ശ്രുതിഹാസന്* രംഗത്തു വന്നു. കഴിഞ്ഞ മൂന്നു മാസമായി 3യുടെ കൊലവിളി തുടങ്ങിയിട്ട്. സത്യത്തില്* ഏറ്റവും ഭയന്നത് അമല തന്നെയാണ്. ഇതെങ്ങാനും ബ്രഹ്മാണ്ട ഹിറ്റാവുമോ എന്നായിരുന്നു അമലയുടെ പേടി.
പടമിറങ്ങിയപ്പോള്* ഓളമെല്ലാം പോയി. അമലയ്ക്കും സന്തോഷമായി. പിന്*മാറലിന് നല്ലൊരു ന്യായവും കണ്ടെത്തി. കോളിവുഡില്* നിലനില്ക്കാനുള്ള തന്ത്രങ്ങളില്* വിജയിച്ചുകൊണ്ട് മുന്നേറുകയാണ് അമല പോള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks