“ഇവിടെ വരുന്നവര്*ക്കെല്ലാം 100 രൂപ വച്ചുകൊടുക്കുന്നുണ്ടെന്നു കേട്ടു. ഡെയ്*ലി കൊടുക്കുന്നുണ്ടോ?” - ഈ ചോദ്യവുമായി മലയാള നോവലിസ്റ്റ് അംബുജാക്ഷന്* എത്തിയത് 1996ലാണ്. വീടിനുള്ളില്* ചുവന്ന പെയിന്*റ് അടിക്കാനും നാടെങ്ങും തനിക്ക് സ്വീകരണം ഏര്*പ്പെടുത്താനും പൊങ്ങച്ചം കാട്ടാനായി സിനിമ നിര്*മ്മിക്കാനുമൊക്കെ മുതിരുന്ന ശങ്കര്*ദാസ് എന്ന കഥാപാത്രവും പ്രേക്ഷകപ്രീതി നേടി. ‘അഴകിയ രാവണന്*’ എന്ന സിനിമ മലയാളികള്* ആസ്വദിച്ച് ചിരിച്ച മമ്മൂട്ടിച്ചിത്രമാണ്.

ശ്രീനിവാസന്* തിരക്കഥയെഴുതി കമല്* സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്നതാണ് പുതിയ വാര്*ത്ത. അഴകിയ രാവണനില്* ഇന്നസെന്*റ് അവതരിപ്പിച്ച കരയോഗം പ്രസിഡന്*റ് ടി വി പി കുറുപ്പ് ആണ് രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രം. ഇദ്ദേഹത്തിന്*റെ മകനാണ് ചിത്രത്തിലെ നായകന്*. നായികയായെത്തുന്നത് ശ്യാമിലി(നമ്മുടെ പഴയ ബേബി ശ്യാമിലി തന്നെ).

നവാഗതനായ പാര്*ത്ഥസാരഥിയാണ് ‘അഴകിയ രാവണന്* 2’ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ഈ സിനിമയില്* അതിഥി താരമായി അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്. ശ്രീനിവാസനും സിനിമയിലുണ്ടാകുമെന്നാണ് റിപ്പോര്*ട്ടുകള്*.

ഉടന്* ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ ലോ ബജറ്റ് ചിത്രമായിരിക്കും. ഹരികൃഷ്ണന്*സിന് ശേഷം ശ്യാമിലി മലയാളത്തിലെത്തുന്നു എന്നതാണ് ഇതിന്*റെ പ്രധാന പ്രത്യേകത.