ഇനി വ്രതശുദ്ധിയുടെ നാളുകള്*


മുസ്ലിം മതവിശ്വാസികള്*ക്ക്* ഇനി വ്രതശുദ്ധിയുടെ ദിവസങ്ങള്*. ശനിയാഴ്*ച മുതല്* റമദാന്* വ്രതാരംഭം. ഇനി ഒരു മാസക്കാലം ഉപവാസത്തിന്റെയും പ്രാര്*ത്ഥനകളുടെയും, ദാനധര്*മ്മങ്ങളുടെയും കാലം.

പുലര്*ച്ചെ മുതല്* സന്ധ്യ വരെ അന്നപാനീയങ്ങള്* വെടിഞ്ഞ്* പരിപൂര്*ണ്ണമായും പ്രാര്*ത്ഥനകളിലും സത്*പ്രവൃത്തികളും മാത്രമായി കഴിച്ചു കൂട്ടുന്ന ദിനങ്ങളാണ്* ഇനി. പരസ്*പരം സ്*നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്* ജീവിതത്തിന്റെ എല്ലാ തുറകളില്* പെട്ടവരും ജാതിമതഭേതമന്യേ സംഘടിപ്പിക്കുന്ന ഇഫ്*താര്* വിരുന്നുകളും റമദാന്* വ്രതാനുഷ്*ഠാന കാലത്തെ പ്രത്യേകതകളാണ്*.


ഒമാന്* ഒഴികെയുള്ള ഗള്*ഫ്* രാജ്യങ്ങളില്* വെള്ളിയാഴ്*ച തന്നെ റമദാന്* തുടക്കമായിരുന്നു. കേരളത്തില്* തലശ്ശേരിയിലും കാപ്പാടും ആണ്* മാസപ്പിറവി കണ്ടത്*. സംസ്ഥാനത്ത്* ശനിയാഴ്*ച റമദാന്* വ്രതം തുടങ്ങും