Results 1 to 1 of 1

Thread: മനോജ് കെ ജയന്* വീണ്ടും വിവാഹിതനായി

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മനോജ് കെ ജയന്* വീണ്ടും വിവാഹിതനായി


    പ്രശസ്ത സിനിമാ നടനും നടി ഉര്**വശിയുടെ മുന്* ഭര്*ത്താവുമായ മനോജ് കെ ജയന്* വ്യാഴാഴ്ച പുനര്**വിവാഹിതനായി. ഉര്*വശിയുടെ അമ്മ അടക്കമുള്ളവര്* തന്നെ നിര്*ബന്ധിക്കുന്നത് കൊണ്ടാണ് താന്* വീണ്ടും വിവാഹം ചെയ്യുന്നത് എന്നായിരുന്നു മനോജ് പറഞ്ഞിരുന്നത്. തൃശൂരിലെ ബന്ധുവീട്ടില്* വ്യാഴാഴ്ചയായിരുന്നു വിവാഹ ചടങ്ങ്. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു വിവാഹം. ഞായറാഴ്ചയാണ് മനോജിന്റെ അടുത്ത സുഹൃത്തുക്കള്* മനോജ് വീണ്ടും വിവാഹിതനായ കാര്യം മാധ്യമങ്ങള്*ക്ക് ചോര്*ത്തിക്കൊടുത്തത്.


    വര്*ക്കല സ്വദേശിനി ആശയെയാണ് മനോജ് വിവാഹം ചെയ്തത്. ചെന്നൈ കുടുംബ കോടതിയില്*നിന്ന് വിവാഹമോചനം നേടിയ ശേഷം മനോജ് എറണാകുളത്തെ വീട്ടിലായിരുന്നു താമസം. മകള്* കുഞ്ഞാറ്റയും മനോജിനൊപ്പമുണ്ട്. എന്നാല്*, കുഞ്ഞാറ്റയുടെ സംരക്ഷണം സംബന്ധിച്ച് കുടുംബകോടതിയിലും ഹൈക്കോടതിയിലും മനോജ് - ഉര്*വശി യുദ്ധം തുടരുകയാണ്. വിവാഹമോചനം നേടി രണ്ടുവര്*ഷത്തിനുശേഷമാണ് മനോജ് മറ്റൊരു വിവാഹത്തെക്കുറിച്ച് തീരുമാനമെടുത്തത്.

    ആശയും നേരത്തേ വിവാഹമോചിതയാണ്. ഇരുവരുടെയും ഫോട്ടോയ്ക്കായി മാധ്യമങ്ങള്* ശ്രമം നടത്തിയെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്* ഇരുവരും വിസമ്മതിച്ചു. തന്റെ പഴയ അനുഭവം വച്ച് ഒരു സിനിമതാരത്തെ താനിനി വിവാഹം ചെയ്യില്ലെന്ന് മനോജ് ഒരു അഭിമുഖത്തില്* തുറന്നടിച്ചിരുന്നു.

    “കാന്*സര്* ബാധിച്ച ശരീരഭാഗം മുറിച്ചു നീക്കുന്നത് നല്ലതിനു വേണ്ടിയാണ്. എന്*റെ കുടുംബജീവിതത്തില്* അതാണ് സംഭവിച്ചത്. ആ ബന്ധം നിലനില്*ക്കുന്നത് കൂടുതല്* കുഴപ്പങ്ങളുണ്ടാക്കുമെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞത്. എന്*റെയുള്ളില്* നന്**മ ഉള്ളതുകൊണ്ടാണ് ഉര്*വശിയെക്കുറിച്ച് ഞാന്* മോശമായി ഒന്നും പറയാത്തത്. ഉര്*വശിയെ ഇനി ദൈവം രക്ഷിക്കട്ടെ എന്ന് ആത്മാര്*ത്ഥമായി പ്രാര്*ത്ഥിക്കുകയാണ് ഞാന്*. അതിനു മാത്രമേ എനിക്കു കഴിയൂ” - ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* മനോജ് പറയുകയുണ്ടായി.
    Last edited by rameshxavier; 03-07-2011 at 10:13 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •