പൃഥ്വിരാജ്*, റഹ്*മാന്*, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്* ആന്*ഡ്രൂസ്* അണിയിച്ചൊരുക്കിയ മുംബൈ പോലീസും കോപ്പിയടിയാണെന്ന്* ആക്ഷേപം. 2009 ല്* പുറത്തുവന്ന ഹോംങ്കോങ്ങ്* ചിത്രമായ 'മര്*ഡറര്*', 2002 ല്* പുറത്തുവന്ന അമേരിക്കന്* ചിത്രമായ 'ദി ബോണ്* ഐഡന്റിറ്റി' എന്നിവയില്* നിന്ന്* കഥാസന്ദര്*ഭങ്ങളും കഥാപാത്രങ്ങളും ചുരണ്ടിയെടുത്ത്* കഥാഗതിയില്* ചില്ലറ മാറ്റങ്ങളോടെ മുംബൈ പോലീസിനു വേണ്ടി സമര്*ത്ഥമായി വിളക്കിച്ചേര്*ത്തിരിക്കയാണത്രെ.


മുംബൈ പോലീസിലെ പൃഥ്വിയുടെ നായക കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്* 2002 ല്* പുറത്തു വന്ന അമേരിക്കന്* ചിത്രമായ 'ദി ബോണ്* ഐഡന്റിറ്റി' യിലെ നായകനെ മാതൃകയാക്കിയാണത്രെ. കഥാഗതിയുടെ കാര്യത്തില്* 2009 ല്* പുറത്തുവന്ന ഹോംങ്കോങ്ങ്* ചിത്രമായ 'മര്*ഡററു'മായാണ്* മുംബൈ പോലീസിന്* ഏറെ സാമ്യമെന്നാണ്* വിമര്*ശകര്* പറയുന്നത്*. പശ്*ചാത്തല സംഗീതത്തിന്* യാനിയുടെ ആല്*ബം 'സ്*റ്റോ'മുമായും കുറ്റം പറയാനാവാത്ത സാമ്യമുണ്ടത്രെ.


മൂന്നു ചിത്രങ്ങളിലും തുടക്കത്തില്* കഥാനായകന്* അപകടത്തെത്തുടര്*ന്ന്* ഓര്*മ്മ നഷ്*ടമാകുന്നു. തന്റെ ഭൂതകാലം പാടെ മറന്നു പോകുന്ന കഥാനായകന്* തുടര്*ന്ന്* നടത്തുന്ന അന്വേഷണമാണ്* 'മര്*ഡററും' ,'മുംബൈ പോലീസും' ദൃശ്യവത്*ക്കരിക്കുന്നത്*. രണ്ടു ചിത്രങ്ങളിലും അന്വേഷകനും കുറ്റവാളിയും ഒരാള്* തന്നെയാണെന്ന പ്രത്യേകതയുമുണ്ട്*. റോയി ചൗ ആണ്* 2009 ല്* പുറത്തു വന്ന ഹോംങ്കോങ്ങ്* ചിത്രമായ 'മര്*ഡററി'ന്റെ സംവിധായകന്*. ഡൗഗ്* ലീമാനാണ്* അമേരിക്കന്* ചിത്രമായ 'ദി ബോണ്* ഐഡന്റിറ്റി'യുടെ സംവിധായകന്*. ബോബി-സഞ്*ജയിന്റേതാണ്* മുംബൈ പോലീസിന്റെ കഥയും തിരക്കഥയും.

Keywords: mubai police, film mumbai police, mumbai police images, mumbai police gallery, mumbai police new stills