നമ്മുടെ ശരീരത്തിനാവശ്യമായ ഊര്*ജ്ജം നല്*കുന്നതിനാല്* ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്*. പപ്പായയില്* അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് വിറ്റാമിന്* സി, ഇ, ബീറ്റാകരോട്ടിന്* എന്നിവ, ചുളിവുകളും മടക്കുകളും മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്* നിന്ന് ചര്*മ്മത്തെ സംരക്ഷിക്കുന്നു. പപ്പായയില്* അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്* വിറ്റാമിന്* എ ആയി രൂപാന്തരപെടുന്നതിനാല്* കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കാഴ്ചശക്തി വര്*ദ്ധിക്കാന്* പപ്പായ കഴിക്കുന്നത് സഹായകരമാകും. പപ്പായയില്* അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് വിറ്റാമിന്* സി, ഇ, ബീറ്റാകരോട്ടിന്* എന്നിവ ശരീരത്തിലെ കൊഴുപ്പിന്*റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ സുഖമമായ രക്തഓട്ടത്തിനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലം ഉണ്ടാകുന്ന ഹൃദയാഘാതം മുതലായ പ്രശ്നങ്ങള്*ക്കും പരിഹാരമാണ് പപ്പായ. പപ്പായയില്* അടങ്ങിയിരിക്കുന്ന വിറ്റാമിന്* സി, ബീറ്റാകരോട്ടിന്* എന്നിവ കാന്*സറിനെ ചെറുക്കാന്* സഹായിക്കുന്നു എന്ന് പഠനങ്ങള്* തെളിയിച്ചിട്ടുണ്ട്.


മാമ്പഴം കഴിഞ്ഞാല്* ഏറ്റവും കൂടുതല്* ബീറ്റാകരോട്ടിന്* അടങ്ങിയ പഴം പപ്പായയാണ്. 100ഗ്രാം പപ്പായയില്* നിന്ന് 30 കലോറി ഊര്*ജ്ജം ലഭിക്കുന്നു എന്നാണ് പഠനങ്ങള്* തെളിയിക്കുന്നത്*. ദഹനവ്യവസ്ഥയെ ത്വരപ്പെടുത്തി, ഭക്ഷണം ദഹിപ്പിക്കാനും പപ്പായയുടെ ഉപയോഗം സഹായകമാകുന്നു. പപ്പായ മുഖത്ത്* തേയ്ക്കുന്നത്* ചര്*മ്മത്തിന്* നിറവും തിളക്കവും ലഭിക്കുന്നതിന് സഹായിക്കുന്നു.


പക്ഷേ, ഗര്*ഭിണികള്*ക്ക് പപ്പായ ഒരു പേടിസ്വപ്നമാണ്. കാരണം പഴുക്കാത്ത പപ്പായ ഗര്*ഭാവസ്ഥയില്* കഴിച്ചാല്* ഗര്*ഭം അലസിപ്പോകുന്നതിന്* കാരണമാകുന്നു. ഇതിന്* കാരണം പപ്പായയില്* അടങ്ങിയിരിക്കുന്ന പെപ്*സിന്* എന്ന ഘടകമുണ്ട്. ഗര്*ഭസ്ഥ ശിശുവിന്റെ വളര്*ച്ച കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ് ഇത്.

Fruits

Keywords: benefit of pappaya, health benefit of pappaya