ലോ
കം മുഴുവന്* ഒളിംപിക്*സ് ഉദ്ഘാടന ചടങ്ങിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്* അതിനൊപ്പം അണിചേരാന്* മലയാളത്തിന്റെ പ്രിയ നടന്* മോഹന്*ലാലും. ഒളിംപിക്*സിന്റെ ഉദ്ഘാടനചടങ്ങില്* പങ്കെടുക്കാന്* ലണ്ടനിലേക്ക് പുറപ്പെട്ട കാര്യം തന്റെ ഒഫീഷ്യല്* ഫേസ് ബുക്ക് പേജിലാണ് ലാല്* കുറിച്ചത്. ‘ആയുര്*വേദിക് ക്യാമ്പിലെ ചികിത്സ അവസാനിച്ചു. ഇപ്പോള്* ഒളിംപിക്*സ് ഉദ്ഘാടന ചടങ്ങില്* പങ്കെടുക്കാനായി ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണ്’-ലാല്* ഫേസ്ബുക്കില്* കുറിച്ചു. ഒളിംപിക്*സ് മത്സരങ്ങളില്* പങ്കെടുക്കുന്ന കേരളതാരങ്ങള്*ക്ക് പ്രചോദനമേകാന്* മോഹന്*ലാലിന്റെ സാന്നിദ്ധ്യം സഹായകരമാകുമെന്നാണ് പ്രതീക്ഷ. കേരള അത്*ലറ്റിക്*സിന്റെ ഗുഡ്*വില്* അംബാസഡറാണ് മോഹന്*ലാല്*.