തോല്*ക്കാന്* മനസില്ല, പൃഥ്വിയുടെ രണ്ട് ചിത്രങ്ങള്* വെള്ളിയാഴ്ച !

ഇത് പരാജയങ്ങളുടെ വര്*ഷമാണ് പൃഥ്വിക്ക്. വലിയ വിജയങ്ങള്* ലക്*ഷ്യമിട്ട് തയ്യാറാക്കിയ സിനിമകളെല്ലാം ബോക്സോഫീസില്* നനഞ്ഞ പടക്കങ്ങളായി. ഒരു വലിയ താരത്തെ സംബന്ധിച്ച് നിരാശ നല്*കുന്ന അനുഭവങ്ങള്* തന്നെയാണ് ഇവ. എന്നാല്* തോറ്റുപിന്**മാറാന്* പൃഥ്വി തയ്യാറല്ല. അദ്ദേഹം നായകനാകുന്ന രണ്ട് കൊമേഴ്സ്യല്* മാസ് മസാല ചിത്രങ്ങള്* ഈ വെള്ളിയാഴ്ച പ്രദര്*ശനത്തിനെത്തുകയാണ്.

മലയാളത്തിലും തമിഴിലുമാണ് പൃഥ്വിയുടെ രണ്ട് വലിയ റിലീസുകള്* ഒരേ ദിവസമുണ്ടാകുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഫാമിലി ആക്ഷന്* ത്രില്ലര്* ‘സിംഹാസനം’ മലയാളത്തില്* റിലീസാകും. തമിഴില്* ‘ദില്* ദില്* മനതില്*’ എന്ന സിനിമയാണ് പ്രദര്*ശനത്തിനെത്തുന്നത്. മലയാളത്തിലെ മെഗാഹിറ്റ് പുതിയ മുഖമാണ് ‘ദില്* ദില്* മനതില്*’ എന്ന പേരില്* തമിഴില്* മൊഴിമാറ്റിയെത്തുന്നത്.

സിംഹാസനം പൃഥ്വിരാജിന് ഏറെ നിര്*ണായകമായ ചിത്രമാണ്. ഒരു ആക്ഷന്* ഹീറോ എന്ന നിലയില്* പൃഥ്വിയുടെ താരമൂല്യം പരീക്ഷിക്കപ്പെടുന്ന ചിത്രം. മോഹന്*ലാലിന്*റെ നാടുവാഴികള്* എന്ന മെഗാഹിറ്റ് സിനിമയുടെ ചുവടുപിടിച്ച് ഒരുക്കുന്ന ചിത്രം. മോഹന്*ലാലിന്*റെ പ്രകടനവുമായി സിംഹാസനത്തിലെ പൃഥ്വിയുടെ അഭിനയത്തെ താരതമ്യപ്പെടുത്തും എന്നാണ് ബിഗ്സ്റ്റാര്* നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ദീപന്* സംവിധാനം ചെയ്ത പുതിയ മുഖം 2009ല്* പൃഥ്വിരാജിനെ ബിഗ്സ്റ്റാര്* പദവിയില്* കുടിയിരുത്തിയ സിനിമയാണ്. ഈ ചിത്രം റീമേക്ക് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്* ചില സാങ്കേതിക കാരണങ്ങളാല്* അത് സാധ്യമാകാതെ പോയി. ഇപ്പോള്* ഉദയാ പ്രൊഡക്ഷന്*സാണ് പുതിയ മുഖം മൊഴിമാറ്റി പ്രദര്*ശനത്തിനെത്തിക്കുന്നത്.

പൃഥ്വിയുടെ ഒരു തമിഴ് ചിത്രം പ്രദര്*ശനത്തിന് എത്തിയിട്ട് കാലമേറെയായി. അതുകൊണ്ടുതന്നെ ‘ദില്* ദില്* മനതില്*’ തമിഴകത്തെ പൃഥ്വി ആരാധകര്* ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. സിംഹാസനവും ഹിറ്റായാല്* പൃഥ്വിരാജിന്*റെ ഒരു ഗംഭീര മടങ്ങിവരവിനായിരിക്കും തെന്നിന്ത്യന്* സിനിമാലോകം സാക്*ഷ്യം വഹിക്കുക.