മലയാളത്തിന്*റെ സ്വകാര്യ അഹങ്കാരം മഞ്ജു വാര്യര്* മടങ്ങിയെത്തുന്നു, ഒക്ടോബര്* 24ന്. മടങ്ങിവരവ് സിനിമയിലേക്കല്ല, നൃത്തവേദിയിലേക്കാണെന്നു മാത്രം. ഗുരുവായൂരമ്പലത്തിലെ നൃത്തമണ്ഡപത്തില്* അന്ന് മഞ്ജു വാര്യരുടെ കുച്ചിപ്പുടി അരങ്ങേറും. ഇത് മഹാനടിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവിന്*റെ തുടക്കമാണോ എന്ന കാര്യത്തില്* വ്യക്തമായ അഭിപ്രായം പറയാന്* മഞ്ജുവോ ഭര്*ത്താവ് ദിലീപോ തയ്യാറല്ല.

“ഒന്നും ഇപ്പോള്* പറയാന്* കഴിയില്ല. ഡാന്*സ് എന്*റെ കരിയറായി മാറുമോ എന്നുപോലും. എന്നാല്* ഞാന്* നൃത്തം ചെയ്യാന്* ഏറെ ഇഷ്ടപ്പെടുന്നു എന്നുമാത്രം ഇപ്പോള്* പറയാം” - മഞ്ജു വാര്യര്* പറഞ്ഞു.

1998 ഒക്ടോബറില്* ദിലീപിനെ വിവാഹം കഴിച്ച ശേഷം കലാരംഗത്തുനിന്ന് മാറിനില്*ക്കുകയായിരുന്നു മഞ്ജു. പൊതുവേദികളില്* പോലും അതിന് ശേഷം അപൂര്*വമായേ മഞ്ജു പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. സിനിമാലോകത്തേക്ക് തിരിച്ചുവരണമെന്ന് മലയാളികള്* ഏറ്റവും കൂടുതല്* ആഗ്രഹിക്കുന്ന നടിയാണ് മഞ്ജു വാര്യര്*.

ഗുരുവായ ഗീതാ പത്മകുമാര്* ചിട്ടപ്പെടുത്തിയ കുച്ചിപ്പുടിയാണ് മഞ്ജു വാര്യര്* ഗുരുവായൂരില്* അവതരിപ്പിക്കുക. ഒരു മണിക്കൂര്* നീണ്ടുനില്*ക്കുന്ന നൃത്തം ആറുവിഭാഗങ്ങളായാണ് പൂര്*ത്തിയാകുക. 13 വര്*ഷത്തിന് ശേഷം ഒരു പെര്*ഫോമന്*സിന് തയ്യാറെടുക്കുമ്പോള്* അല്*പ്പം ആശങ്കയും ടെന്*ഷനും മനസില്* ഉണ്ടെന്ന് മഞ്ജു പറയുന്നു.

“എങ്കിലും ഞാന്* സന്തോഷവതിയാണ്. ഗുരുവായൂരപ്പന്*റെ മുന്നില്* നൃത്തമാടാനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഞാന്* ഇപ്പോള്* വളരെ ത്രില്ലിലാണ്” - കഴിഞ്ഞ ഒരുമാസക്കാലം ദിവസം മൂന്നുമണിക്കൂറോളം മഞ്ജു വാര്യര്* നൃത്ത പരിശീലനം നടത്തുന്നുണ്ട്.

Manju Warrier family stills


Keywords:dance practice,Dileep,guruvayoor temple,Manju Warrier is finally back