ഇനി ഒരു ലജ്ജാവതി കൂടി ജാസിക്കു സ്വന്തം. ഫോര്* ദ പീപ്പിള്* എന്ന ചിത്രത്തില്* ലജ്ജാവതിയേ എന്ന പാട്ടിലൂടെ ഹരമായി മറിയ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണു വിവാഹിതനാകുന്നത്. ഈ വരുന്ന സെപ്*റ്റംബര്* പതിനൊന്നിനാണ്* വിവാഹം. തിരുവനന്തപുരം സ്വദേശിനിയായ അതുല്*ല്യ ജയശങ്കറാണു വധു.

കണ്ണൂര്* യൂണിവേഴ്സിറ്റിയില്* ഫിസിക്*സില്* ഗവേഷണ വിദ്യാര്*ഥിനിയാണ്* അതുല്*ല്യ. ഫിലോസഫിയില്* ഗവേഷണ വിദ്യാര്*ത്ഥിയാണ്* ജാസി. മലയാള സംഗീത രംഗത്ത് തന്റേതായ പരീക്ഷണങ്ങള്* നടത്തി ശ്രദ്ധേയനായ ജാസി ഇപ്പോള്* കന്നടയിലെയും തമിഴിലെയും തിരക്കുള്ള സംഗീത സംവിധായകനാണ്.

നോട്ടി പ്രൊഫസറും നിദ്രയുമാണ്* മലയാളത്തില്* ജാസി സംഗീത സംവിധാനം നിര്*വഹിച്ച പുതിയ ചിത്രങ്ങള്*.

Jassie Gift more stills



keywords:Kannur university, philosophy,four the people,Lajjavathiye,athulya jayasankar,physics,Jassie Gift Marriege