ഉണ്ണി മുകുന്ദന്* ഒറീസയിലേക്ക്



യുവതാരങ്ങളുടെ നിരയില്* ഏറെ തിരക്കുള്ള നടനായി മാറുകയാണ് ഉണ്ണി മുകുന്ദന്*. എം പത്മകുമാര്* സംവിധാനം ചെയ്യുന്ന ‘പാതിരാമണല്*’ എന്ന ചിത്രത്തില്* ജയസൂര്യയ്ക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഉണ്ണി മുകുന്ദന്* അഭിനയിക്കുന്നത്. ജയസൂര്യയുടെ മകന്റെ വേഷമാണ് ഉണ്ണി മുകുന്ദന്.


പത്മകുമാറിന്റെ അടുത്ത ചിത്രത്തിലും ഉണ്ണി മുകുന്ദന്* തന്നെയാണ് നായകന്*. ഇന്ത്യയുടെ കിഴക്കന്* തീരത്തുള്ള സംസ്ഥാനമായ ഒറീസയാണ് പത്മകുമാറിന്റെ അടുത്ത ചിത്രത്തിന് പ്രമേയമാകുന്നത്. ‘ഒറീസ' എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്.

ബംഗാള്* ഉള്*ക്കടലിന്റെ തീരത്തുള്ള ഈ സംസ്ഥാനത്ത് നിന്ന് ശുഭകരമായ വാര്*ത്തകള്* അല്ല പുറത്തുവരാറുള്ളത്. ജന്മിമാരുടെ കാല്*ച്ചുവട്ടില്* ജീവിതം ഹോമിക്കേണ്ടിവരുന്ന താഴ്ന്ന ജാതിക്കാര്*, കഴുകന്* കണ്ണുകളുമായി തങ്ങളെ കൊത്തിപ്പറിക്കാന്* എത്തുന്ന നാട്ടുപ്രമാണിമാരെ ഭയന്ന് ജീവിക്കുന്ന പെണ്*കുട്ടികള്*, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്* നടക്കുന്ന ക്രൂരതകള്*- ഭയപ്പെടുത്തുന്ന വാര്*ത്തകളാണ് ഒറീസ എപ്പോഴും പുറം*ലോകത്തിന് നല്*കാറുള്ളത്. ഒറിയന്* ഗ്രാമത്തിലെ ജന്മിമാരുടെ കൊടിയ പീഡനം ഏല്*ക്കേണ്ടിവരുന്ന അമ്മയുടെയും മക്കളുടെയും കഥയാണ് ഈ സിനിമ. ഇവിടെയെത്തുന്ന ക്രിസ്തുദാസ് എന്ന മലയാളി പോലീസ് ഓഫിസറുടെ വേഷമാണ് ഉണ്ണിമുകുന്ദന്.

ജി എസ് അനില്* ആണ് 'ഒറീസ'യുടെ തിരക്കഥയൊരുക്കുന്നത്. നെടുമുടി വേണുവും ചിത്രത്തില്* പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.