ശ്രീ നാരായണ ഗുരുവിനെ ഈശ്വരനായി കണ്ടു ആരാധിക്കാമോ ?
ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപെട്ടു പ്രവര്*ത്തിക്കുന്ന ഏതൊരുവനും നേരിടുന്ന നിരവധി ചോദ്യങ്ങളില്* ഒരു ചോദ്യം ആണ് ഇത് .
ഭാരതം കണ്ട അപൂര്*വ വ്യക്തി പ്രഭാവങ്ങളില്* ഒന്നായിരുന്നു ഭഗവാന്* ശ്രീനാരായണന്* .
എന്നാല്* ആ പുണ്യ ജന്മത്തെ ആദിമ വിപ്ളവകാരിയും , സാമൂഹികപരിഷ്കര്*താവും , ഒരു ഹിന്ദു സന്യാസിയും ഒക്കെ ആയി കാണുവാനാണ് ചരിത്രം ഇഷ്ടപെടുന്നത് .
മഹാഭാരതത്തില്* പറയുന്നു ലോകത്ത് എപ്പോഴൊക്കെ ധര്*മ്മത്തിന് നാശം സംഭവിക്കുന്നുവോ അപ്പോഴൊക്കെ ഈശ്വരന്* മനുഷ്യ രൂപം പൂണ്ടു ലോകത്തില്* വന്നു അവതാരം എടുക്കുമെന്ന് . ആ അവതാരങ്ങളുടെ ഒക്കെ ലക്*ഷ്യം ഭൂമിയില്* ധര്*മ്മം നിലനിര്*ത്തുക എന്നതാണ് .
ഇന്ന് മനുഷ്യരാശി ഈശ്വരനായി കണ്ടു ആരാധിക്കുന്ന മൂര്*ത്തികള്* ഭൂമിയില്* മനുഷ്യരായി ജന്മം എടുത്തവരാണ് . ഭഗവാന്*റെ അവതാരമായി വന്ന ശ്രീകൃഷ്ണന്* പിറന്നു വീണത്* യാദവ കുലത്തില്* ആണ് . അപ്പോഴും ആ അവതാരത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു ധര്*മ്മാധര്*മ്മ യുദ്ധത്തില്* ധര്*മ്മത്തെ സംരക്ഷിക്കുക എന്നതായിരുന്നു അത്. ആ അവതാര ലക്*ഷ്യം പൂര്*ത്തീകരിക്കുക വഴി നമുക്ക് ആ ജന്മം ഈശ്വരന്* ആയിത്തീര്*ന്നു . ക്രിസ്തുദേവന്* , മനുഷ്യനായി ഭൂമിയില്* പിറന്നു വീണത്* പുല്*തോഴുത്തില്* ആയിരുന്നു , ആ വിശുദ്ധ ജന്മത്തിനും ലക്*ഷ്യം ഉണ്ടായിരുന്നു , മനുഷ്യരുടെ സകല പാപങ്ങളില്* നിന്നും അവരെ മോചിപിക്കുക എന്നത് . അതിനായി തന്*റെ ജീവന്* വരെ നല്*കുക വഴി ക്രിസ്തു ദേവനും ആ ഗണത്തിലേക്ക് ഉയര്*ത്തപെട്ടു .പ്രവാചകനായ നബിതിരുമെനിയുടെയും , ഭഗവാന്* ശ്രീ ബുദ്ധന്റെയും കഥ വ്യത്യസ്തമല്ല . ഇവരെല്ലാം തന്നെ ഭൂമിയില്* മനുഷ്യനായി വന്നു പിറന്ന് തങ്ങളുടെ അവതാര പൂര്*ത്തീകരണം നിര്*വഹിക്കുക വഴി സാധാരണ ജനത്തിന് ഈശ്വര തുല്യരായി തീര്*ന്നു .
ഭാഗവന്* ശ്രീ നാരായണന്റെ ജന്മവും വ്യത്യസ്തമല്ല . ജാതിയുടെയും മതത്തിന്റെയും പേരില്* മനുഷ്യന്* പരസ്പരം പോരടിച്ച നാളില്* , അടിച്ചമര്*ത്തപെട്ട ജന വിഭാഗത്തിന്റെ പുനരുദ്ധാരണം എന്ന അവതാര ലക്ഷ്യവുമായി ആ പുന്യത്മാവ്* 1855 ഇല്* ചെമ്പഴന്തിയിലെ വയല്*വാരം വീട്ടില്* വന്നു പിറന്നു . അശരണരായ , ആരാധന സ്വാതന്ത്ര്യവും , അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപെട്ട ഒരു ജന സഞ്ചയത്തെ കൈ പിടിച്ചുയര്*ത്തി , അഞ്ജതയുടെ അന്ധകാരത്തില്* നിന്നു അറിവിന്*റെ വെളിച്ചത്തിലേക്ക് അവരെ നയിക്കുക എന്ന അവതാര ലക്ഷ്യവുമായി ഗുരു ഭൂമിയില്* വന്നു പിറന്നു .

ഗുരു തന്*റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും തന്*റെ അവതാര ലക്ഷ്യത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട് . വീടും വീട്ടുകാരും എന്ന് വേണ്ട ലൌകികമായ എല്ലാറ്റിനെയും ത്യജിച്ച് അദ്ദേഹം തന്*റെ ആധ്യാത്മിക ജീവതം തുടങ്ങുന്ന സമയത്ത് ഗുരു തന്*റെ മാതാപിതാക്കളോടും , തനിക്കായി വീട്ടുകാര്* വിവാഹം കഴിച്ചുകൊണ്ട് വന്ന ഭാര്യയോടുമായി പറയുന്നുണ്ട് " എല്ലാവര്*ക്കും അവരുടെ ജീവിതത്തിനു ലക്ഷ്യമുണ്ട് , നമ്മുടെ ലക്*ഷ്യം വേറെ ആണ് , ആ ലക്*ഷ്യം നിറവേറ്റാന്* നമ്മെ തടസ്സപെടുത്തരുത് " .
അതുപോലെ തന്നെ വാരണപള്ളിയില്* തന്*റെ വിദ്യാഭ്യാസം അവസാനിക്കുന്ന കാലഘട്ടത്തില്* , അവിടുത്തെ ഇളം തലമുറക്കാരനായ ഗോവിന്ദ പണിക്കരോട് ഒരു ചെറിയ ചെമ്പ് കുടം കൊണ്ടുവരുവാന്* ഗുരു ആവശ്യപെട്ടു . അതെന്തിനാണെന്ന് ചോദിച്ചപ്പോള്* " നാം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലാന്* പോവുകയാണെന്നും അവിടെ നിന്നു ലഭിലുന്നതെന്തും മറ്റുള്ളവര്*ക്കായി സൂക്ഷിച്ചു വക്കുവാനാണ് കുടമെന്നും ഗുരുദേവന്* മറുപടി നല്*കി .
അങ്ങിനെ മഹാകവി പാടിയതുപോലെ അന്യരുടെ ഗുണത്തിനായി തന്റെ മനസ്സും ശരീരവും മാത്രമല്ല , താന്* തപസ്സിലൂടെ നേടിയ അറിവും നല്*കുക വഴി ഗുരു തന്*റെ അവതാര പൂര്*ത്തീകരണം സാധ്യമാക്കി .
സാധാരണ ഭക്തന് ഇത് മാത്രം മതിയാകും ആ പുന്യാത്മാവില്* ഈശ്വരനെ ദര്*ശിക്കാന്* .

"എല്ലാവര്*ക്കും ശ്രീനാരായണ ജയന്തി ആശംസകള്* ...."


More stills

Keywords:sreenarayana guru, narayana jayanthi,jayanthi greetings, about sreenarayana guru,sreenarayana guru images,sreenarayana guru picture gallery