- 
	
	
		
		
		
		
			 തട്ടത്തിന്* മറ നീക്കി ഇഷാ തല്**വാര്* വീണ്ടു തട്ടത്തിന്* മറ നീക്കി ഇഷാ തല്**വാര്* വീണ്ടു
			
				
					 
 
 തട്ടത്തിന്* മറയത്തിലെ ആയിഷയെ  ഗംഭീരമാക്കിയ മറുനാടന്* സുന്ദരി ഇഷാ തല്**വാര്* വീണ്ടും മലയാളത്തില്*. ബി  ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ‘ഐ ലവ് മീ’ എന്ന ചിത്രത്തിലാണ് ഇഷ  നായികയാകുന്നത്.
 
 ആസിഫ്  അലിയും ഉണ്ണി മുകുന്ദനും നായകന്**മാരാകുന്ന ചിത്രത്തിന് സച്ചി-സേതു ടീമിലെ  സേതുവാണ് തിരക്കഥ രചിക്കുന്നത്. ബി ഉണ്ണികൃഷ്ണന്* ആദ്യമായാണ് മറ്റൊരാളുടെ  തിരക്കഥയില്* ചിത്രമൊരുക്കുന്നത്.
 
 വൈശാഖ  രാജന്* നിര്*മ്മിക്കുന്ന ഐ ലവ് മീ യുവത്വത്തിന്*റെ ജീവിതരീതികളും  ചിന്തകളുമാണ് പ്രമേയമാക്കുന്നത്. ‘ഞാന്*’ എന്ന ഭാവത്തിന് ഊന്നല്*  കൊടുക്കുന്ന ഒരു തലമുറയുടെ കഥയാണ് ബി ഉണ്ണികൃഷ്ണന്* ഇത്തവണ പറയുന്നത്.  സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.
 
 തട്ടത്തിന്*  മറയത്ത് മെഗാഹിറ്റായതിന് ശേഷം ഇഷ തല്**വാറിന് ഒട്ടേറെ ഓഫറുകളാണ്  തെന്നിന്ത്യന്* സിനിമാലോകത്തുനിന്നുണ്ടാകുന്നത്. തമിഴ് യുവതാരം ശിവയുടെ  ‘തില്ലുമുള്ള്’ എന്ന ചിത്രത്തിലും ഇഷയാണ് നായിക.
 
 വാല്*ക്കഷണം: സേതു  സ്വതന്ത്രമായി ആദ്യമെഴുതിയ തിരക്കഥ ‘മല്ലുസിംഗ്’ ആയിരുന്നു. അതൊരു മോശം  തിരക്കഥയായിരുന്നെങ്കിലും പടം പരാജയമായിരുന്നില്ല. സേതുവിന്*റെ  കൂട്ടുകാരന്* സച്ചി ‘റണ്* ബേബി റണ്*‘ എന്ന മെഗാഹിറ്റ് ചിത്രം  എഴുതിക്കഴിഞ്ഞു. സേതുവിന് പിടിച്ചുനില്*ക്കണമെങ്കില്* അതുകൊണ്ടുതന്നെ, ‘ഐ  ലവ് മീ’ മികച്ച വിജയം നേടേണ്ടത് അനിവാര്യമായിരിക്കുന്നു.
 
 Isha Talwar more stills
 
 
 Keywords:Mallusingh,Run Baby Run, I Love Me,Siva,Tattathin marayathu,malaylam film news,Isha Talwar is back in Mollywood
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks