മാതൃഭൂമി ആരംഭിക്കുന്ന എന്*റര്*ടെയ്*ന്മെന്*റ് ചാനലിന് പേര് ‘കപ്പ’. അടുത്ത മാസം ആരംഭിക്കുന്ന ചാനല്* പൂര്*ണമായും വിനോദപരിപാടികള്* ഉള്*പ്പെടുത്തിയതാണ്. അതിന് ശേഷം നവംബറില്* മാതൃഭൂമിയുടെ വാര്*ത്താ ചാനലും ആരംഭിക്കുന്നുണ്ട്.

ചാനല്* രംഗത്ത് ഏറെ മത്സരങ്ങള്* ഉണ്ടെങ്കിലും മാധ്യമ രംഗത്ത് മാതൃഭൂമിയുടെ സമ്പന്നമായ പാരമ്പര്യവും അനുഭവ സമ്പത്തും കാര്യങ്ങള്* അനുകൂലമാക്കുമെന്ന് മാതൃഭൂമി ഡയറക്ടര്* എം വി ശ്രേയാംസ്*കുമാര്* പറയുന്നു. മൂന്നു വര്*ഷത്തിനുള്ളില്* മാതൃഭൂമി ചാനലുകള്* ലാഭം നേടിത്തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു. മൂന്നു വര്*ഷത്തിനുള്ളില്* ചാനലുകളെ ജനപ്രീതിയില്* ഒന്നാമതെത്തിക്കാനാണ് ശ്രമം - ഒരു അഭിമുഖത്തില്* ശ്രേയാംസ്*കുമാര്* വ്യക്തമാക്കി.

ഉള്ളടക്കത്തിലുള്ള വ്യത്യസ്തതയും ഗുണനിലവാരവും മാതൃഭൂമിയുടെ ചാനലുകളെ വേറിട്ടുനിര്*ത്തുമെന്നും അദ്ദേഹം അറിയിച്ചു. മാതൃഭൂമി ചാനല്* ട്രയല്* റണ്* ആരംഭിച്ചുകഴിഞ്ഞു.

മാധ്യമം ദിനപത്രത്തിന്*റെ മീഡിയ വണ്*, കൗമുദിയുടെ കൗമുദി ടി വി, ആര്* എസ് എസിന്*റെ ജനം ടി വി, വനിതാ ചാനലായ സഖി ടി വി, രാജ് ന്യൂസിന്*റെ മലയാളം ചാനല്*, കെ മുരളീധരന്*റെ ജനപ്രിയ, മംഗളം പബ്ലിക്കേഷന്*റെ മംഗളം ടെലിവിഷന്*, സി പി ഐയുടെ ചാനല്*, സുന്നി കാന്തപുരം വിഭാഗത്തിന്*റെ ചാനല്*, സീ മലയാളം, ജയ് മലയാളം തുടങ്ങിയവയും ഉടന്* മലയാളത്തില്* ആരംഭിക്കുന്ന ടി വി ചാനലുകളാണ്.


Keywords:Janam TV,Mangalam Television,Zee Malayalam,Jai Malayalam,Sakhi TV,Kaumudi TV,TV Channels,Raj news,Kappa TV Channel,Mathrubhumi, Madhyamam, Sreyamskumar, Janapriya, Manorama