-
രഞ്ജിനി ഹരിദാസിന് സംഭവിച്ച ചതി

രഞ്ജിനി ഹരിദാസിന് കേരളത്തില്* ഒരു പരിചയപ്പെടുത്തലിന്*റെ ആവശ്യമില്ല. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചാനല്* - സ്റ്റേജ് ഷോ അവതാരക. ഷാരുഖ് ഖാനോടും മറഡോണയോടും വരെ ആത്മവിശ്വാസത്തോടെ സംസാരിക്കാന്* ശേഷിയുള്ള പ്രതിഭ. തന്*റേതായ മാസ്മരിക പ്രകടനത്തിലൂടെ ഏത് ഷോയെയും ലൈവ് ആക്കിമാറ്റാന്* രഞ്ജിനി ഹരിദാസിനോളം പാടവമുള്ള മറ്റൊരാള്* മലയാളത്തില്* ഇല്ലന്നുതന്നെ പറയാം.
ഇത്തവണത്തെ ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തില്* രഞ്ജിനി തന്*റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് തുറന്നുസംസാരിക്കുന്നുണ്ട്. തന്*റെ പരാജയപ്പെട്ട ഒരു പ്രണയത്തേക്കുറിച്ചും ഈ അഭിമുഖത്തില്* രഞ്ജിനി വ്യക്തമാക്കുന്നു.
“വര്*ഷങ്ങളായി എനിക്ക് പരിചയമുള്ള ഒരാളുണ്ടായിരുന്നു. അയാളുടെ പേര് പറയുന്നില്ല. പ്രണയം എന്ന് പറയാമോ എന്നറിയില്ല. കഴിഞ്ഞ രണ്ടുവര്*ഷമായി ഞാന്* അയാളുമായി നന്നായി അടുത്തു. ഞാന്* അയാളെ തീവ്രമായി സ്നേഹിച്ചു. ചിലപ്പോള്* ആ ബന്ധം വിവാഹത്തില്* എത്തുമെന്നും പ്രതീക്ഷിച്ചു. എന്*റെ വീട്ടുകാര്*ക്കും അയാളെ അറിയാം. ഇത് മുന്നോട്ടുകൊണ്ടുപോകേണ്ട സൌഹൃദമല്ല എന്ന് അവര്* മുന്നറിയിപ്പും തന്നിരുന്നു. ഞാന്* അത് കാര്യമാക്കിയില്ല” - രഞ്ജിനി വെളിപ്പെടുത്തുന്നു.
“എന്*റെ ജീവിതത്തിലെ ഏറ്റവും വലിയ വിശ്വാസവഞ്ചനയാണ് ആ ബന്ധത്തില്* ഉണ്ടായത്. പത്രഭാഷയില്* വേണമെങ്കില്* ചൂടാറാത്ത വഞ്ചനയെന്നു പറയാം. അതില്* നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് ഞാന്*” - രഞ്ജിനി വെളിപ്പെടുത്തുന്നു.
“അയാള്* എന്നെ സ്നേഹിക്കുന്നതായി വിശ്വസിപ്പിക്കുകയായിരുന്നു. അയാള്*ക്ക് സിനിമയില്* കരിയര്* ഉണ്ടാക്കാനുള്ള ഉപകരണമായാണ് എന്നോട് അടുത്തതെന്ന് വൈകിയാണ് ഞാന്* മനസ്സിലാക്കിയത്. അയാള്* സ്നേഹം പങ്കുവച്ചിരുന്ന പലരില്* ഒരാളായിരുന്നു ഞാന്*. അതൊരു വല്ലാത്ത ഷോക്കായിരുന്നു” - അഭിമുഖത്തില്* രഞ്ജിനി പറയുന്നു.
“ഈ സംഭവത്തിന് ശേഷം എനിക്ക് ആണുങ്ങളെ വിശ്വസിക്കാന്* മടിയാണ്. ഇനിയൊരു ബന്ധം ഉണ്ടാകുന്നു എങ്കില്* ഇതുപോലെ വിഷമിക്കാനുള്ള അവസരം ഞാന്* ഉണ്ടാക്കില്ല. രഞ്ജിനി ഇനിയൊരാള്*ക്കും ഹൃദയം തളികയില്* വച്ചുകൊടുക്കില്ല. ഇനി ഇമോഷന്*സിന്*റെ കെണിയില്* ഞാന്* വീഴില്ല” - രഞ്ജിനി ഹരിദാസ് പറയുന്നു.
Ranjini Haridas more stills
Keywords:Ranjini Haridas images,Ranjini Haridas cheated,Ranjini Haridas interview,imotions,Ranjini Haridas lover,stage show,Anchor Ranjini Haridas
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks