Results 1 to 1 of 1

Thread: ആൻ അഗസ്റ്റിനും വിവാഹജീവിതത്തിലേക്ക്

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ആൻ അഗസ്റ്റിനും വിവാഹജീവിതത്തിലേക്ക്



    സംവൃത സുനിലിന് പിന്നാലെ മലയാള സിനിമയിലെ യുവ നായികമാരിലൊരാളായ ആൻ അഗസ്റ്റിനും വിവാഹ ജീവിതത്തിന്റെ മധുരം നുണയാൻ ഒരുങ്ങുന്നു. ആനിന്റെ പ്രതിശ്രുത വരനും സിനിമാ മേഖലയിൽ നിന്നാണ്, ഛായാഗ്രാഹകനായ ജോമോൻ ടി.ജോൺ.

    വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിൻസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആനും ജോമോനും കണ്ടുമുട്ടിയത്. രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിന്റെ ക്യാമറാമാനായ ഷൈജു കാലിദിന്റെ അസിസ്റ്റന്റായാണ് ജോമോൻ കരിയർ ആരംഭിച്ചത്. വിവാഹശേഷം ആൻ അഭിനയിക്കുമോയെന്ന കാര്യമൊന്നും വ്യക്തമായിട്ടില്ല.

    2013 ജനുവരിയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുമെന്ന് ആനിന്റെ പിതാവ് അഗസ്റ്റിൻ പറഞ്ഞു. ആ വ*ർഷം തന്നെ വിവാഹവും ഉണ്ടാകും. ഇരു വീട്ടുകാരുടെയും കുടുംബങ്ങൾ തമ്മിൽ വിവാഹക്കാര്യം കഴിഞ്ഞ മാസം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീ*ർത്തും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

    ചാപ്പാകുരിശ്, ​ ബ്യൂട്ടിഫുൾ,​ തട്ടത്തിൻ മറയത്ത്,​ അയാളും *ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചത് ജോമോനാണ്. ദുൽക്കർ സൽമാൻ നായകനാകുന്ന എ.ബി.സി.ഡി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ജോമോനിപ്പോൾ.

    ആഷിക് അബു സംവിധാനം ചെയ്യുന്ന ഡാ തടിയാ എന്ന ചിത്രമാണ് ആനിന്റേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. ഒരു കായിക താരമായി വേഷമിടുന്ന റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലും ആൻ അഗസ്റ്റിൻ അഭിയിക്കുന്നുണ്ട്.


    Ann Augustine

    Keywords: Ann Augustine, Ann Augustine new news, Ann Augustine marriage, Ann Augustine wedding, Ann Augustine engagement,

    Last edited by minisoji; 11-24-2012 at 08:56 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •