Results 1 to 2 of 2

Thread: വയസന്മാർക്ക് നയൻസിന്റെ ബൈ

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default വയസന്മാർക്ക് നയൻസിന്റെ ബൈ




    കോളിവുഡ് ഗ്ളാമർ ഗേൾ നയൻതാര ഒരു തീരുമാനമെടുത്തു,​ ഇനി മുതൽ അന്പത് വയസ് കഴിഞ്ഞ നായകന്മാരോടൊപ്പം അഭിനയിക്കില്ലെന്ന്. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വന്ന തന്റെ മാർക്കറ്റ് പ്രതീക്ഷിച്ചതിലും അപ്പുറത്തായാതാണ് നയൻതാരയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചതെന്നാണ് കോടന്പാക്കത്തു നിന്നുള്ള റിപ്പോർട്ടുകൾ.

    മാത്രമല്ല കോളിവുഡിലെ യുവതാരങ്ങളെല്ലാവരും നയൻതാരയുടെ ജോഡിയാകാൻ മഴ കാത്തിരിക്കുന്ന വേഴാന്പലിന്റെ അവസ്ഥയിലാണ്. തമിഴിലെ യുവനടന്മാരിൽ നയൻസിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയിനാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന രാജ റാണി എന്ന ചിത്രത്തിൽ ആര്യയാണ് നായകൻ.

    യുവതാരങ്ങൾ തനിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നയൻതാര പറഞ്ഞു.

    ഇൻഡസ്ട്രിയിൽ നിന്ന് പൊടുന്നനെ ഔട്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് നയൻസ് ഓരോ ചുവടും വയ്ക്കുന്നതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വടിവൊത്ത ശരീരത്തിനും സൗന്ദര്യം നഷ്ടപ്പെടാതിരിക്കുന്നിനും ദിവസേന യോഗ പരിശീലിക്കുന്നുണ്ട് നയൻതാര. പിന്നെ ആഹാരക്രമത്തിലും മാറ്റം വരുത്തി. സസ്യാഹാരം മാത്രമാണ് ഈ സുന്ദരി ഇപ്പോൾ കഴിക്കുന്നതെന്നും പറയപ്പെടുന്നു.

    മാത്രമല്ല കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കാറുണ്ട്. അതിനാൽ തന്നെ രാത്രി വൈകിയുള്ള ഷൂട്ടിംഗും പാർട്ടികളുമൊക്കെ കഴിവതും ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

    Nayantara

    Keywords: nayantara latest news, nayantara gallery, nayantara images,



  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •