- 
	
	
		
		
		
		
			 തുപ്പാക്കി റീമേക്കിൽ സൊണാക്ഷി തുപ്പാക്കി റീമേക്കിൽ സൊണാക്ഷി
			
				
					
  
 
 വിജയ്  നായകനായി ബോക്സോഫീസിൽ ചരിത്രം കുറിച്ച തുപ്പാക്കിയുടെ ഹിന്ദി റീമേക്കിൽ  ബോളിവുഡ് നടി സൊണാക്ഷി സിൻഹ നായികായാവുമെന്ന് റിപ്പോർട്ട്. വിജയുടെ വേഷം  അവതരിപ്പിക്കുക അക്ഷയ് കുമാർ ആയിരിക്കും.
 
 സംവിധായകൻ  എ.ആർ.മുരുഗദോസിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാകാൻ പോകുകയാണ് തുപ്പാക്കി  റീമേക്ക്. ചിത്രത്തിലെ നായികാ സ്ഥാനത്തേക്ക് പരിണീതി ചോപ്ര, ഡയാൻ പെന്റി,  കാജൽ അഗർവാൾ എന്നിവരെയാണ് പരിഗണിച്ചിരുന്നത്. തമിഴിൽ കാജൽ അഗർവാൾ  ആയിരുന്നു നായികയായത്.
 
 എന്നാൽ  അക്ഷയ് കുമാറിന്റെ ശരീരപ്രകൃതിക്ക് ഇണങ്ങുന്ന ഒരാളായിരിക്കണം നായികയെന്ന്  സംവിധായകൻ ശഠിച്ചു. അങ്ങനെയാണ് സൊണാക്ഷിക്ക് നറുക്കു വീണത്.
 
 ഇതോടെ  അക്ഷയ് കുമാറിനൊപ്പം സൊണാക്ഷി ചെയ്യുന്ന നാലാമത്തെ ചിത്രമാകുകയാണ്  തുപ്പാക്കിയുടെ ബോളിവുഡ് റീമേക്ക്. റൗഡി റാത്തോർ, ജോക്കർ,  പുറത്തിറങ്ങാനുള്ള വൺസ് അപ്പോൺ എ ടൈം ഇൻ മുംബയ് 2 എന്നിവയിലും ഇരുവരും  ഒന്നിച്ചിരുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തിൽ അക്ഷയിനൊപ്പം ഒരു ഐറ്റം ഡാൻസ്  രംഗത്തിലും സൊണാക്ഷി എത്തിയിരുന്നു.
 
 Sonakshi Sinha
 
 Keywords: Sonakshi Sinha, Sonakshi Sinha gallery, Sonakshi Sinha in malayalam, Sonakshi Sinha new malayalam film, Sonakshi Sinha , thupakiSonakshi Sinha
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks