-
ചങ്ങന്പുഴയായി ഫഹദ് ഫാസിൽ

മലയാളത്തിന്രെ കാൽപനിക കവിയായ ചങ്ങന്പുഴ കൃഷ്ണപ്പിള്ളയുടെ ജീവിതം സിനിമയാകുന്പോൾ ചങ്ങന്പുഴയായി അഭിനയിക്കുന്നത് ഫഹദ് ഫാസിൽ ആണ്. നെയ്ത്തുകാരൻ, പുലിജൻമം, സൂഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ പ്രിയനന്ദനൻ ഒരുക്കുന്ന പുതിയ ചിത്രമാണ് 'അരികിൽ ഉണ്ടായിരുന്നെങ്കിൽ' .
സാധാരണയായി പ്രിയനന്ദനന്രെ സിനിമകളിൽ ജനപ്രിയ താരങ്ങളൊന്നും പ്രധാനകഥാപാത്രങ്ങളായി എത്താറില്ല. പരീക്ഷണങ്ങളുടെ കൂട്ടത്തിൽ ഫഹദിനെ വച്ച് മറ്റൊരു പരീക്ഷണത്തിനു കൂടി തയ്യാറായിരിക്കുകയാണ് പ്രിയനന്ദനൻ.
ചങ്ങന്പുഴയെ തനത് ശൈലിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഫഹദിന് സാധിക്കും എന്ന് ഉറപ്പുണ്ട് . രൂപത്തിലൂടെ മാത്രം കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ല- പ്രിയനന്ദനൻ പറഞ്ഞു. മലയാളത്തിന്രെ പ്രിയ കവിയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. എല്ലാ മലയാളികൾക്കും അദ്ദേഹം സുപരിചിതനാണ്. കവിതകളിലൂടെ മാത്രമെ എനിക്ക് അദ്ദേഹത്തെ അറിയൂ. അദ്ദേഹത്തിന്രെ ജീവിതത്തെ പറ്റി ഈ അടുത്താണ് അറിയാൻ കഴിഞ്ഞത്- പ്രിയനന്ദനൻ പറഞ്ഞു.
ചങ്ങന്പുഴയുടെ കവിതകളിൽ കൂടിയും മലയാളത്തിന്രെ എഴുത്തുകാരൻ പ്രൊഫ.എം.കെ സാനു എഴുതിയ ചങ്ങന്പുഴ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിലൂടെയുമാണ് ചങ്ങന്പുഴയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതെന്ന് പ്രിയനന്ദനൻ പറഞ്ഞു. ചങ്ങന്പുഴയുടെ കവിതകൾ പോലെ തന്നെ വളരെ ലളിതമായിരിക്കും തന്രെ സിനിമയെന്നും പ്രിയനന്ദനൻ പറഞ്ഞു. തുടക്കം പതറിപ്പോയെങ്കിലും തിരിച്ചു വരവ് അതിഗംഭീരമാക്കി മലയാളികളുടെ ഹൃദയം കീഴടക്കിയ ഫഹദിന്രെ അഭിനയക്കളരിയിൽ ചങ്ങന്പുഴ വേറിട്ടു നിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Fahad Fazil
Keywords: fahad fazil Changampuzha, fahad fazil latest news, fahad fazil gallery, fahad fazil images, fahad fazil new film,Fahad Fazil as Changampuzha, Fahad Fazil to be Changampuzha
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks