‘നത്തോലി ചെറിയ മീനല്ല’ എന്ന വി കെ പ്രകാശ് ചിത്രം അടുത്ത മാസം റിലീസാകുകയാണ്. ഫഹദ് ഫാസിലും കമാലിനി മുഖര്*ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്*ത്ത.


‘സെയ്ത്താന്*’ എന്ന സിനിമയിലൂടെ പ്രശസ്തനായ ബിജോയ് നമ്പ്യാരാണ് ‘നത്തോലി’ റീമേക്ക് ചെയ്യുന്നത്. നത്തോലിയുടെ തിരക്കഥാകൃത്ത് ശങ്കര്* രാമകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിലെ നായിക കമാലിനിയുടെ സുഹൃത്താണ് ബിജോയ് നമ്പ്യാര്*. അങ്ങനെയാണ് ബിജോയ് ഈ പ്രൊജക്ടിനെക്കുറിച്ച് അറിയുന്നതും ഇത് റീമേക്ക് ചെയ്യാന്* താല്*പ്പര്യം പ്രകടിപ്പിക്കുന്നതും. കമാലിനി ഈ റീമേക്കിന്*റെയും ഭാഗമാകുമെന്നാണ് സൂചന. എന്നാല്* ഫഹദ് ഫാസില്* ഈ സിനിമയിലൂടെ ഹിന്ദിയില്* അരങ്ങേറ്റം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഒരു തിരക്കഥാകൃത്തായും അയാളുടെ കഥാപാത്രമായുമാണ് ഫഹദ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. തിരക്കഥാകൃത്തിനെ എല്ലാവരും ‘നത്തോലി’ എന്നാണ് വിളിച്ചിരുന്നത്. അയാള്* സൃഷ്ടിച്ച കഥാപാത്രമായ നരേന്ദ്രനാകട്ടെ ഒരു അതിമാനുഷനും. ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്ന് നരേന്ദ്രന്* തെളിയിക്കുന്നതാണ് സിനിമയുടെ രസകരമായ വഴിത്തിരിവ്.




Fahad Fazil more stills



Keywords:Fahad fazil,natholi,Narendran,malayalam film news,Bijoy Nambiar,Saithan