ബോളിവു*ഡിൽ ഒരു ചിത്രത്തിൽ മാത്രമെ അഭിനയിച്ചുള്ളൂ എങ്കിലും മലയാളത്തിലെ യുവനടൻ പൃഥ്വിരാജ് അവിടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പുതുവർഷത്തിൽ മികച്ച ഒരു തുടക്കം ആഗ്രഹിക്കുന്ന ഏതൊരു നടനും ലഭിക്കാവുന്ന തുടക്കമാണ് പൃഥ്വിക്കും ലഭിക്കാൻ പോകുന്നത്.

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാനെയും അഭിഷേക് ബച്ചനെയും നായകന്മാരാക്കി ഫറാഖാൻ ഒരുക്കുന്ന ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിൽ പൃഥ്വിയും ഒരു പ്രധാന വേഷം ചെയ്യുന്നു.

ഡാൻസ് അറിയാത്ത മൂന്ന് ചെറുപ്പക്കാ*ർ ഒരു ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏപ്രിലിൽ ചി​ത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ചിത്രത്തിൽ അഭിനയിക്കുന്നത് സംബന്ധിച്ച് പൃഥ്വിരാജിന്റെ പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും സിനിമാ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.

ഭാര്യ സുപ്രിയയും ഒന്നിച്ച് ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കുകയാണ് പൃഥ്വിരാജിപ്പോൾ. ന്യൂഇയറും ഫ്രാൻസിൽ തന്നെ ആയിരിക്കും. പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന്റെ സ്വന്തം റസ്റ്റോറന്റ് ദോഹയിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങും കഴിഞ്ഞിട്ട് ജനുവരി 15ന് മാത്രമെ പൃഥ്വി ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ സൂചന നൽകിയത്.

റാണി മുഖർജി നായികയായ അയ്യ ആയിരുന്നു പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രം. യാഷ്*രാജ് ഫിലിംസിന്റെ ഔറംഗസേബ് എന്ന സിനിമയിലും പൃഥ്വിരാജാണ് നായകൻ. അർജ്ജുൻ കപൂറും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.

Prithviraj


Keywords: prithviraj with shahrukhan, prithviraj in bollywood, prithviraj bollywood film, prithviraj new film