-
ഓർമ്മകൾ നിന്നോർമ്മകൾ

ഓർമ്മകൾ നിന്നോർമ്മകൾ
പൊഴിയും നിലാമഴയായ്
പുണരും പൂന്തെന്നലായ്
ആഴിതൻ തിരമാലയായ്
ഓർമ്മകൾ… നിന്നോർമ്മകൾ
നിഴലുകളായ് വിടപറയുകയായ്
കനവുകളീ ഋതുസന്ധ്യയിൽ
പ്രിയമൊഴികൾ കുളിരരുവികളായ്
പിടയുകയായെൻ ജീവനിൽ
വിരഹാന്ധമീ വേനലിൽ
മനസ്സിൽ നിലാവിൻ തുള്ളിയായ് വരുനീ..
പറയുകയായ് നിൻ കഥയിതിലെ
ഇണതിരയും പുലർമൈനകൾ
പൊഴിയുകയായ് മഴമുകിലുകൾ നിൻ
സ്മരണകളിൽ ചുടുകണ്ണുനീർ
യുഗമാകിലും ഞാൻ കാത്തിടാം
അരികിൽ കിനാവിൻ തൂവലായ് വരുനീ…
Keywords:Omakal ninnormakal,songs,poems,kavithakal
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks