-
കമ്മത്ത് Vs ലോക്പാല്*-ആരു നേടും

കമ്മത്തുമാര്* വരുന്നു, ചിരിയ്ക്കാന്* തയാറാവുക
സൂപ്പര്*താരങ്ങളുടെ കാലം കഴിഞ്ഞു, ഇത് ന്യൂജനറേഷന്റെ സമയമാണ്... കഴിഞ്ഞ വര്*ഷം മലയാള സിനിയില്* ഉയര്*ന്നു കേട്ടത് ഇതെല്ലാമായിരുന്നു. എന്നാലിതെല്ലാം വെറുതെ പറയാന്* മാത്രം കൊള്ളാമെന്നാണ് 2013ന്റെ തുടക്കം തെളിയിക്കുന്നത്. അതേ മലയാള സിനിമ കാത്തിരിയ്ക്കുന്നത് രണ്ട് വമ്പന്* സൂപ്പര്*താരസിനിമകളുടെ റിലീസാണ്. മമ്മൂട്ടിയും ദിലീപും ഹോട്ടല്* മുതലാളിമാരായെത്തുന്ന കമ്മത്ത് ആന്റ് കമ്മത്ത്, മോഹന്*ലാല്* പാചകക്കാരനായെത്തുന്ന ലോക്പാല്*.. ഈ രണ്ട് സിനിമകളുടെ ഭാവി മോളിവുഡിന്റെ ഈ വര്*ഷത്തെ ട്രെന്റ് നിശ്ചയിക്കുമെന്നാണ് കരുതപ്പെടുന്നത്.
ചിരിപടക്കത്തിന് തിരികൊളിയാണ് മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ടിന്റെ കമ്മത്ത് ആന്റ് കമ്മത്ത് വരുന്നത്. പണംവാരിപ്പടങ്ങളുടെ കഥയൊരുക്കുന്നതില്* സ്*പെഷ്യലിസ്റ്റുകളായ സിബി ഉദയന്മാരുടെ തിരക്കഥയില്* തോംസണ്* സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും. പ്രതീക്ഷകളുടെ കാര്യത്തില്* ലോക്പാലിനും ഒരു ചുവട് മുന്നിലാണ് ഈ മള്*ട്ടി സ്റ്റാര്* സിനിമ. മമ്മൂട്ടി-ദിലീപ് കോമ്പിനേഷന്* സിനിമയ്ക്ക് ലഭിച്ച സാറ്റലൈറ്റ് റേറ്റ് തന്നെയാണ് ഇതിന് തെളിവ്. എട്ട് കോടിയോളം രൂപ ചെലവഴിച്ച ചിത്രം 4.75 കോടി രൂപയ്ക്കാണ് മഴവില്* മനോരമ സ്വന്തമാക്കിയത്. ഹോട്ടല്* ബിസിനസ് നടത്തുന്ന സഹോദരന്*മാരായാണ് മമ്മൂട്ടിയും ദിലീപും അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടി രാജരാജ കമ്മത്തും ദിലീപ് ദേവരാജ കമ്മത്തുമായി വേഷമിടുന്നു. ചിത്രം നിര്*മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ് ചിത്രം. എം. ജയചന്ദ്രന്* സംഗീതം നിര്*വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനാണ്!. നര്*മത്തിന് പ്രാധാന്യം നല്*കി പുറത്തിറങ്ങുന്ന ചിത്രത്തില്* നരേന്*, റീമാ കല്ലിങ്ങല്*, കാര്*ത്തികാ നായര്*, ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്, വിഷ്ണുപ്രിയ, തെസ്*നി ഖാന്*, സാദിഖ് എന്നിങ്ങനെ വന്*താര നിര അണിനിരക്കുന്നു. കോളിവുഡ് താരം ധനുഷിന്റെ അതിഥി വേഷമാണ് കമ്മത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അരക്കോടി മുടക്കി ഒരുക്കിയ ധനുഷിന്റെ ഗാനരംഗവും സിനിമയിലുണ്ട്.
റണ്* ബേബി റണ്* ആവര്*ത്തിക്കാനായി ലോക്പാല്*
2012ലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറിയ റണ്* ബേബി റണ്ണിന് ശേഷം മോഹന്*ലാലും ജോഷിയും ഒരിയ്ക്കല്* കൂടി ഒന്നിയ്ക്കുന്നുവെന്നതാണ് ലോക്പാലിന്റെ തുറുപ്പ് ചീട്ട്. നാടുവാഴികള്*ക്ക് ശേഷം ലാലിനും ജോഷിയ്ക്കുമൊപ്പം എസ്എന്* സ്വാമി ചേരുന്നുവെന്നതും ലോക്പാലിന് കൂടുതല്* ആകര്*ഷണീയത സമ്മാനിയ്ക്കന്നുണ്ട്. കമ്മത്തില്* മമ്മൂട്ടി ഹോട്ടല്* മുതലാളിയാണെങ്കില്* ലോക്പാലില്* ലാല്* അവതരിപ്പിയ്ക്കുന്ന നന്ദഗോപാല്* ഒരു പാചകക്കാരനാണ്. നന്ദഗോപാലിന്റെ നന്ദൂസ് ഫുഡ് കോര്*ട്ട് ആഹാരപ്രിയരുടെ ഇഷ്ടതാവളമാണ്. എന്നാല്* ഒരു പാചകക്കാരനപ്പുറം അധികമാര്*ക്കുമറിയാത്ത മറ്റൊരു മുഖം നന്ദഗോപാലിനുണ്ട്. രാജ്യത്തെ കാര്*ന്നു തിന്നു അഴിമതിയ്*ക്കെതിരെയാണ് അയാളുടെ പോരാട്ടം. അതിനയാള്* തിരഞ്ഞെക്കുന്ന വഴികളാണ ്ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.
ലാലിന്റെ കഥാപാത്രവും ഓരോ ദൗത്യത്തിലും അയാള്* സ്വീകരിയ്ക്കുന്ന വേഷവിധാനങ്ങളും ആരാധകരില്* ആകാംക്ഷ സൃഷ്ടിച്ചു കഴിഞ്ഞു. ടീസര്* ട്രെയിലറില്* ലാലിന്റെ സര്*ദാര്*ജി ഗെറ്റപ്പ് ആരിലും കൗതുകം നിറയ്ക്കുമെന്നുറപ്പാണ്. ഡോക്ടര്* ഗീതയെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന കാവ്യ മാധവനാണ് ചിത്രത്തിലെ നായികയാവുന്നത്. ഹാപ്പി ആന്*ഡ് റൂബി സിനിമയുടെ ബാനറില്* മോഹന്*ലാല്* ഫാന്*സ് അസോസിയേഷന്* ജനറല്* സെക്രട്ടറി എസ്.എല്* വിമല്*കുമാറും ബാലന്* വിജയനും ചേര്*ന്നാണ് ലോക്പാല്* നിര്*മിയ്ക്കുന്നത്. ചിത്രം ജനുവരിന് 24ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം. 2012ല്* ഒരു ബാവുട്ടി മാത്രമായിരുന്നു മമ്മൂട്ടിയ്ക്ക് ആശ്വാസമായത്. ഈ ചിത്രത്തിന്റെ വിജയം കമ്മത്തിലൂടെ തുടരാനാണ് മമ്മൂട്ടിയുടെ ലക്ഷ്യം. എന്നാല്* കഴിഞ്ഞ വര്*ഷത്തെ വിജയഗാഥ ഈ വര്*ഷവും തുടരുകയാണ് ലോക്പാലിലൂടെ മോഹന്*ലാല്* ശ്രമിയ്ക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks