കാളിദാസനെ ഉടൻ തന്നെ സിനിമയിൽ കാണില്ലെന്ന് ജയറാം . 'അവൻ ഇപ്പോൾ പഠിത്തത്തിന്രെ തിരക്കിലാണ്. ഉടൻ തന്നെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന ആഗ്രഹം ഞങ്ങൾക്കില്ല. എന്തായാലും അന്തിമ തീരുമാനം എടുക്കുന്നത് അവൻ തന്നെയായിരിക്കും. അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് വേണ്ടെന്ന് പറയില്ല.'- ജയറാം പറഞ്ഞു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാളിദാസൻ സിബി മലയിൽ സംവിധാനം ചെയ്ത എന്രെ വീട് അപ്പൂന്രെം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ആകെ രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഒട്ടനവധി അംഗീകാരങ്ങൾ ഈ അഭിനേതാവിന് ലഭിച്ചു.

ലക്കി സ്റ്റാർ എന്ന ചിത്രത്തിന്രെ ലൊക്കേഷനിൽ വച്ചാണ് ജയറാം കാളിദാസനെ കുറിച്ച് പറഞ്ഞത്. പ്രശസ്ത പരസ്യചിത്ര സംവിധായകനും മലയാളത്തിന്രെ കുടുംബ സംവിധായകൻ സത്യൻ അന്തിക്കാടിന്രെ അനന്തരവനുമായ ദീപു അന്തിക്കാട് ആണ് ലക്കി സ്റ്റാർ സംവിധാനം ചെയ്യുന്നത്. കുടുംബചിത്രമാണെങ്കിലും വ്യത്യസ്തമായ രീതിയിലാണ് ദീപു ചിത്രമെടുത്തിരിക്കുന്നതെന്ന് ജയറാം പറഞ്ഞു.

സിനിമാജീവിതത്തിൽ 25 വർഷം പിന്നിടുന്ന ജയറാം ഈ വർഷം തന്നെ ബോളിവുഡിലും അഭിനയിക്കും. തമിഴ് ചിത്രമായ തുപ്പാക്കിയുടെ ഹിന്ദി റീമേക്കിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുക.



Jayaram Gallery


Keywords: actor jayaram, jayaram's son, jayaram's son kalidasan