- 
	
	
		
		
		
		
			 നീയെന്നെ മറന്നുവോ... നീയെന്നെ മറന്നുവോ...
			
				
					 
 ഓ൪മ ത൯ മണല്‍ക്കാട്
 മുറിച്ചു കടക്കുമ്പോള്‍
 കേട്ടു ഞാനൊരു ചോദ്യം
 നീയെന്നെ മറന്നുവോ...
 
 ചുറ്റിലും ഉഷ്ണം പെയ്യും
 മണലും കാറ്റും മാത്രം
 ദൂരെയായി മരപ്പച്ച
 കൈകാട്ടി വിളിയ്ക്കുന്നു
 
 മുട്ടോളം മണല്‍ ച്ചൂടും
 ശിരസ്സില്‍ പകല്‍ച്ചൂടും
 ഒരുമിച്ചുരുക്കുമീ
 ദേഹത്തെ പതുക്കവേ...
 
 തഴുകി ക്കടന്നുപോയ്
 ഒരു കുളി൪മഴ പോലെ
 ഒരു പനിക്കുളി൪ പോലെ
 " നീയെന്നെ മറന്നുവോ"...
 
 തിരഞ്ഞു ഞാനാ ശബ്ദം
 ഓരോരോ കല് വയ്പിലും
 അറിയാമതെന്നാലും
 എനിയ്ക്കറിയാതെ പോയതെന്തേ.....
 
 പെയ്പ്പോയ കാലം തന്നില്‍
 കണ്ടു ഞാ൯ ഒരു കുളി൪
 കിനാവാം പുഴയേയും
 പുഴ തന്ന കുളി൪മയും
 
 നേ൪ത്തൊരു നിലാവി൯റെ
 പുടവയും ചുറ്റിയതില്‍
 തിളങ്ങും താരങ്ങളാം
 രത്നങ്ങള്‍ പതിപ്പിച്ച്
 
 
 ഋതുക്കള്‍ വരാറുണ്ടാ
 പുഴയില്‍ നീരാടുവാ൯
 ഓ൪മയുണ്ടെന്നാലും എനി യ്ക്കോ൪മയില്ലാ
 ഞ്ഞതെന്തേ....
 
 മുട്ടോളം മാത്രം ജല
 മുളളപ്പോള്‍ ചെന്നങ്ങതി൯
 മാറത്ത് തല തല്ലി
 കളിയ്ക്കാറുണ്ടെന്നതും
 
 പ്രളയം തീരം നക്കും
 കുത്തൊഴുക്കില്‍പ്പെട്ട്
 അക്കരെ കാണാഞ്ഞു
 ഴറും ദിനങ്ങളും
 
 ഓ൪മയുണ്ടെന്നാലും
 എനിയ്ക്കോ൪മയില്ലാ
 ഞ്ഞതെന്തേ....
 
 രാവില്‍ ഞാ൯ നനഞ്ഞെത്ര
 കടന്നൂ വെണ്മയേറും
 ഈ പുഴ എനിയ്ക്കെ൯റെ
 ഉറ്റ ചങ്ങാതിയാണ്
 
 സംകടം വരുമ്പോഴും
 സന്തോഷം തോന്നുമ്പോഴും
 ഈ തീരം മാത്രമാണ്
 ആശ്രയമെനിയ്ക്കെന്നും
 
 പൂനിലാവി൯ കയ്യി-
 ലൂഞ്ഞലാടും പുഴ
 ത്തീരത്തെ രാവുകളും
 ഓ൪മയില്ലാഞ്ഞതെന്തേ
 
 ഒന്നുമേ ഓ൪ത്തീല ഞാ൯
 ഒന്നുമേ തന്നില്ല ഞാ൯
 ഈ പുഴ യനാഥയായ്
 ഈ പുഴ മരിയ്ക്കാറായ്
 
 ഓ൪മകള് നെഞ്ചില്‍ കനം -
 വയ്ക്കുമ്പോഴറിയാതെ
 പറയാ൯ തോന്നീ
 നിന്നെ മറക്കില്ലൊരിയ്ക്കലും
 
 കേവലം ഭംഗിവാക്കായ്
 ഉറക്കേ മുഴങ്ങിയ -
 തുള്ക്കാമ്പിലറിയാതെ
 ചുട്ടു പൊളളിയ്ക്കുന്നുണ്ട്
 
 തിരക്കാണെല്ലാവ൪ക്കും
 മറക്കാം ചിലതെല്ലാം
 അങ്ങനെ പറഞ്ഞുവോ
 മുന്നോട് കുതിയ്ക്കുമ്പോള്‍
 
 പറയാതറിയാമീ
 പരിഭവമില്ലാ ഭാവം
 മറക്കാതിരിയ്ക്കാനായ്
 ആവോളം ശ്രമിയ്ക്കാം ഞാ൯
 
 
 Keywords:songs,poems,kavithakal,malayalam songs,sad poems,love songs
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks