- 
	
	
		
		
		
		
			 യോഗ തന്ന ധൈര്യം: അനുഷ്ക ഷെട്ടി യോഗ തന്ന ധൈര്യം: അനുഷ്ക ഷെട്ടി
			
				
					
 
  
 
 തെന്നിന്ത്യൻ  സുന്ദരി അനുഷ്ക ഷെട്ടിയു*ടെ അഭിനയപാടവം വീണ്ടും മനസിലാക്കി തരുന്നതാണ്  തമിഴ് സിനിമ അലക്സ് പാണ്ഡ്യൻ. ആക്ഷൻ റോളിൽ സൂപ്പർതാരം കാ*ർത്തി  മിന്നിത്തിളങ്ങുന്പോൾ നായികയായ അനുഷ്കയും കൂടെ തന്നെയുണ്ട്.
 അലക്സ്  പാണ്ഡ്യൻ എന്ന ചിത്രത്തിൽ സ്റ്റണ്ട് രംഗങ്ങളിൽ അനുഷ്കയും അഭിനയിച്ചിരുന്നു.  കേരളത്തിൽ ചാലക്കുടിയിലെയും ആന്ധ്രയിലെയും വനാന്തരങ്ങളിലായിരുന്നു  സ്റ്റണ്ട് ചിത്രീകരണം നടന്നത്.
 
 'വനത്തിനുള്ളിൽ അഭിനയിക്കുക എന്നത്  പേടിയുള്ള കാര്യമാണ്. കാട്ടുമൃഗങ്ങളുടെ ശല്യത്തെ കുറിച്ച് ആലോചിക്കുന്പോൾ  കൂടുതൽ പേടിയായിരുന്നു. പക്ഷെ ഞാൻ അതെല്ലാം തരണം ചെയ്തു. നിരന്തരമായ യോഗ  പ്രാക്ടീസ് ആണ് അതിനു കാരണം.'-താരം പറഞ്ഞു.
 
 സിനിമയുടെ നായകൻ  കാർത്തിയും സംവിധായകൻ സുരാജും തന്രെ കഥാപാത്രത്തെ മികവുറ്റതാക്കുവാൻ  പരിശ്രമിച്ചിരുന്നതായി അനുഷ്ക പറഞ്ഞു. ഷൂട്ടിംഗ് യൂണിറ്റിലെ എല്ലാവരും വളരെ  സപ്പോർട്ട് ചെയ്തുവെന്നും ഇതെല്ലാം മാനസികമായി തനിക്ക് ലഭിച്ച  ഊർജ്ജമായിരുന്നെന്നും താരം പറഞ്ഞു.
 
 തമിഴിലും തെലുങ്കിലും കൈനിറയെ  ചിത്രങ്ങളാണ് അനുഷ്കയ്ക്ക്. റാണി രുദ്രാമ്മ ദേവിയാണ് തെലുങ്കിലെ സിനിമ.  സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ആര്യ നായകനായ ഇരണ്ടാം ഉലഗം, സൂര്യയുടെ  നായികയായി സിംഗം 2 എന്നിവയാണ് അനുഷ്കയുടെ വരാൻ പോകുന്ന തമിഴ് ചിത്രങ്ങൾ.
 
 Anushka Shetty
 
 
 Keywords: Anushka Shetty, Anushka Shetty gallery, Anushka Shetty yoga, Anushka Shetty images, Anushka Shetty photos, Anushka Shetty new film, Anushka Shetty karthi
 
 
 
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks