- 
	
	
		
		
		
		
			 ആ സുഖമാർന്ന വേദനകൾ ആ സുഖമാർന്ന വേദനകൾ
			
				
					 
 തിരിഞ്ഞു നോക്കാതെ പോയ നാളുകളിലൊന്നിലെങ്കിലും
 നീയെന്നെക്കുറിച്ചോർത്തെങ്കിൽ സ്നേഹത്തിന്റെ
 ആ സുഖമാർന്ന വേദനകൾ അറിയാൻ
 വെറുതെയെങ്കിലും ശ്രമിച്ചെങ്കിൽ
 ഞാനിത്രമേൽ അധഃപതിക്കില്ലായിരുന്നു
 ജീവിതത്തിന്റെ തിരിച്ചുവരവില്ലാത്ത
 ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക്*
 നീയിറങ്ങിപ്പോയ എന്റെ പുസ്തകത്താളിലെ
 പാതിമാഞ്ഞ വർണങ്ങൾ നോക്കി പിന്നെയും ഞാൻ വിതുമ്പി
 എന്റെ മൗനനൊമ്പരങ്ങളറിയാൻ
 ഒരു നിമിഷമെങ്കിലും നീ കാത്തിരുന്നെങ്കിൽ
 എന്നിലെ എനിക്ക്* ജീവനുണ്ടെന്ന്
 ഞാനറിയുമായിരുന്നു..നീ മാഞ്ഞുപോയ ജാലകവാതിലിൽ
 പിന്നെയും സംവത്സരങ്ങൾ ഞാനേകനായി കാത്തിരുന്നു
 ഒറ്റപ്പെടലിന്റെയും നഷ്ടപ്പെടലിന്റെയും
 വേദനകൾക്കിടയിലും നീയെന്ന മധുരസ്വപ്നവുമായ്*..
 
 Keywords:songs,poems,kavithakal,malayalam kavithakal.sad poems,pove songs,virahaganangal
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks