- 
	
	
		
		
		
		
			 ഞാൻ വലിയ താരമൊന്നും അല്ല:ദീപിക ഞാൻ വലിയ താരമൊന്നും അല്ല:ദീപിക
			
				
					 
 ബോളിവുഡ്  സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്രെ നായികയായി അഭിനയം തുടങ്ങുക, പിന്നീട്  അമിതാബ് ബച്ചൻ, സെയ്ഫ് അലിഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ  കഴിയുക, ബോളിവുഡിൽ അഹങ്കരിക്കാൻ ഇതൊക്കെ ധാരാളം. എന്നാൽ  ഇങ്ങനെയൊക്കെയാണെങ്കിലും ദീപിക പദുകോൺ പറയുന്നത് ഞാൻ അത്ര വലിയ  താരമൊന്നുമല്ല എന്നാണ്.
 
 'ഞാൻ വലിയ താരമൊന്നും അല്ല. എന്രെ  പ്രായത്തിലുള്ള പെൺകുട്ടികളെ പോലെ ഒരു സാധാരണ പെൺകുട്ടി മാത്രമാണ്.  മറ്റുള്ളവർ പല മേഖലകളിലായി ജോലി ചെയ്യുന്നു. അതുപോലെ തന്നെയാണ് ഞാനും.  എന്രെ മേഖല സിനിമയാണെന്ന് മാത്രം. ഞാൻ അത് വളരെ ആസ്വദിച്ചു ചെയ്യുന്നു.  മറ്റുള്ളവരിൽ നിന്ന് ഞാൻ വളരെ വ്യത്യസ്തയാണെന്ന്  തോന്നുന്നില്ല'-ബോളിവുഡിന്രെ സ്വപ്ന സുന്ദരി പറഞ്ഞു.
 
 2007ൽ ഓം  ശാന്തി ഓം എന്ന ചിത്രത്തിൽ ഷാരൂഖിന്രെ നായികയായാണ് ദീപിക ബോളിവുഡിൽ  എത്തുന്നത്. വളരെയധികം ചിത്രങ്ങളിൽ അഭിനയിച്ചല്ല ദീപിക താരമായത്, അഭിനയ  മികവും കഥാപാത്രങ്ങളെ തന്മയത്തത്തോടെ അവതരിപ്പിക്കുന്നതിലൂടെയുമാണ് ദീപിക  പദുകോൺ എന്ന 27വയസുകാരി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്.
 
 ഒരേ  തരത്തിലുള്ള സിനിമയുടെ ഭാഗമാകാതെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ്  ദീപികയ്ക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ കഠിനാധ്വാനവും താരത്തിന്രെ  ഇഷ്ടകാര്യമാണ്. കഠിനാധ്വാനത്തിലൂടെ എന്തും നേടിയെടുക്കാൻ സാധിക്കും എന്നാണ്  ഈ താര സുന്ദരിയുടെ പക്ഷം.
 
 'സിനിമാരംഗത്ത് ഉയർന്നു വരാൻ പിന്തുണ  വേണം എന്ന അഭിപ്രായം എനിക്കില്ല. നിങ്ങളുടെ കഴിവിന്രെയും  കഠിനാധ്വാനത്തിന്രെയും ഫലമാണ് നേട്ടത്തിന്രെ ഭാഗമാകുന്നത്. ഷാരൂഖ്ഖാനെ  പോലുള്ള പ്രതിഭകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്രെ ഭാഗ്യമായി  കരുതുന്നു'-ദീപിക പറഞ്ഞു.
 
 ഇങ്കാർ എന്ന സിനിമയാണ് പ്രദർശനത്തിനെത്തിയ  ദീപികയുടെ പുതിയ ചിത്രം. ഫെബ്രുവരി 1 ന് ലിസൺ അമായ എന്ന ചിത്രം  പുറത്തിറങ്ങും. അവിനാഷ് കുമാർ സിംഗ് ആണ് ഈ ചിത്രത്തിന്രെ സംവിധായകൻ.
 
 
 Deepika Padukone
 
 Keywords: Deepika Padukone,Deepika Padukone gallery, Deepika Padukone images, Deepika Padukone stills, Deepika Padukone photos, Deepika Padukone pics
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks