ദീര്*ഘമാം വേനല്* വിരഹമായെത്തി
വേനല്* മഴയായ് നിന്നോര്*മ്മകള്*
പെയ്തിറങ്ങി
പ്രണയത്തിന്* പൊന്* കിരണങ്ങളായ്
സൂര്യന്* വരുന്നേരം
മാരിവില്* വര്*ണ്ണങ്ങള്*
നിന്* ചിത്രം വരച്ചു
ആ സുന്ദരചിത്രങ്ങള്*
മനസ്സില്* വസന്തം തീര്*ത്തു
വാസന്ത പൂക്കള്* അനര്*ഘ നിമിഷങ്ങളായി
തേന്* കിനിയും പൂക്കള്* തന്* പരിമളം
എന്നെ കുളിരണിയിച്ചു
ഓര്*മകള്* തീര്*ത്തൊരു
പുതപ്പിങ്കീഴില്* ഞാന്* സുഖമായുറങ്ങി
എങ്കിലും ഞാന്* ഭയന്നീടുന്നു സഖീ
ഒടുങ്ങാത്ത വേനലിന്* തീരാദാഹമായ്
നീ മാറീടുമോ
കാലം ഈ കാത്തിരിപ്പിന്
കൂട്ടിരിക്കുമോ ?
എന്നെ തനിച്ചാക്കി കാലം
പൊയിമറഞ്ഞീടുമോ ?
അതോ,കാലം നമ്മെ ചേര്*ത്തു വെച്ചീടുമോ ?
കാത്തിരിക്കാം കാലങ്ങളോളം
നീ എന്റെ തായ് തീരും നിമിഷങ്ങള്*ക്കായി ..........


Keywords:songs,poems,ganangal,kavithakal,love poems