ബോളിവുഡിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ
അത് ഭാഗ്യമായി കരുതുന്നവരാണ് എല്ലാവരും. ആ ഭാഗ്യമാണ് മംമ്തയ്ക്കു ലഭിച്ചിരിക്കുന്നത്. 'ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അവർ തേടിക്കൊണ്ടിരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് കഴിയും എന്ന് തോന്നിയതു കൊണ്ട് അവസരം എന്നിലെത്തുകയാണ് ഉണ്ടായത്. ഒന്നിനെ കുറിച്ചും അന്തിമ തീരുമാനം ആയിട്ടില്ല'-മംമ്ത പറഞ്ഞു.


കാൻസർ അസുഖത്തിൽ നിന്നും മുക്തി നേടി പുതിയൊരു ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ മംമ്തയ്ക്ക് വിവാഹമോചനം പോലെയുള്ള ജീവിതപ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോഴും അഭിനയത്തിന് പ്രാധാന്യം കൊടുക്കുകയായിരുന്നു. ബഹ്റിനിൽ ജനിച്ചു വളർന്ന മംമ്തയ്ക്ക് കുഞ്ഞുനാളിൽ സ്വപ്നങ്ങൾക്കു പിറകെ പോകാറുള്ള പതിവ് ഉണ്ടായിരുന്നില്ലത്രെ.

അഭിനയമാണ് തന്രെ കരിയർ എന്ന് വളരെ കഴിഞ്ഞാണ് താരത്തിന് മനസിലായത്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ അച്ഛനെ പോലെ ബാങ്ക് ഉദ്യോഗത്തിൽ എത്തുകയോ ഉന്നതപഠനത്തിനായി വിദേശത്തു പോകുകയോ ചെയ്യുമായിരുന്നെന്ന് താരം പറഞ്ഞു. പൈലറ്റ് ആകണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതം ഇല്ലാത്തതു കൊണ്ട് അത് വേണ്ടെന്നും വച്ചു. ഒരുപക്ഷേ മംമ്തയെ കാത്തിരിക്കുന്നത് സിനിമയിൽ ഉയർന്നു പറക്കുവാനുള്ള സാധ്യതകളായിരിക്കും.


വിവാഹത്തിനു ശേഷം അഭിനയിച്ച മംമ്തയുടെ മൈബോസ് പോലുള്ള ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിനെ കുറിച്ചുള്ള സെല്ലുലോയ്ഡ് എന്ന ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയ താരത്തിന്രെ ചിത്രം. ഡാനിയേലിന്രെ ഭാര്യ ജാനറ്റ് ആയാണ് മംമ്ത അഭിനയിക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്രെ ഭാഗമാകാൻ ആഗ്രഹിക്കുന്ന മംമ്ത കുറച്ച് നാൾ സംഗീതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ്.


Mamta Mohandas


Keywords: Mamta Mohandas,Mamta Mohandas gallery, Mamta Mohandas images, Mamta Mohandas photos, Mamta Mohandas bollywood,