പ്രേക്ഷകര്* ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് അനൂപ് മേനോന്* - ജയസൂര്യ കൂട്ടുകെട്ട്. ഇവര്* ഒന്നിക്കുന്ന സിനിമകളൊക്കെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എന്തെങ്കിലും ഘടകങ്ങള്* അടങ്ങിയതായിരിക്കും. ബ്യൂട്ടിഫുള്*, ട്രിവാന്*ഡ്രം ലോഡ്ജ് എന്നീ സിനിമകള്* ഹിറ്റായതോടെ ഈ ടീമിനെ കേന്ദ്രമാക്കി ഒട്ടേറെ പ്രൊജക്ടുകള്* അണിയറയില്* ഒരുങ്ങുകയാണ്. ഡേവിഡ് ആന്*റ് ഗോലിയാത്ത്, ഹോട്ടല്* കാലിഫോര്*ണിയ എന്നീ സിനിമകളാണ് ഈ ടീമിന്*റേതായി ഉടന്* പ്രദര്*ശനത്തിനെത്തുന്ന സിനിമകള്*.


മറ്റൊരു പ്രൊജക്ടും അണിയറയില്* രൂപപ്പെട്ടുവരികയാണ്. സജി സുരേന്ദ്രനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ജയസൂര്യയും അനൂപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥ കൃഷ്ണ പൂജപ്പുര. ‘സ്വീറ്റ് ഹാര്*ട്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സ്വീറ്റ് ഹാര്*ട്ട് ഒരു കോമഡിച്ചിത്രമായിരിക്കുമെന്നാണ് ആദ്യ റിപ്പോര്*ട്ടുകള്*. ഒരു പെണ്*കുട്ടിയും അവള്*ക്ക് പ്രിയപ്പെട്ട രണ്ട് ചെറുപ്പക്കാരുടെയും കഥയാണിതെന്നാണ് ആദ്യ വിവരം.

അതേസമയം, സജി സുരേന്ദ്രന്* മറ്റൊരു സിനിമയുടെയും തിരക്കിലാണ്. ജയസൂര്യയായിരിക്കും ഈ സിനിമയിലെ നായകന്*. കൃഷ്ണ പൂജപ്പുര തന്നെയാണ് തിരക്കഥ രചിക്കുന്നത്. സജി സുരേന്ദ്രന്* ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളിലും ജയസൂര്യ അഭിനയിച്ചിരുന്നു.


More stills



Keywords:Anoop Menon,Sweet Heart,Jayasurya,Saji Surendran,Beautiful,Trivandrum Lodge,Malayalam film news