-
'ഖസാക്കിന്റെ ഇതിഹാസം' സിനിമയാക്കുന്നു
ഒ.വി. വിജയന്റെ വിഖ്യാത നോവലായ ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ്* സംവിധായകന്* വി.കെ. പ്രകാശെന്ന്* മല്ലിവുഡ്* റിപ്പോര്*ട്ടുകള്*. ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാന്* മുന്*പും മലയാളത്തിലെ പല സംവിധായകരും ശ്രമിച്ചിട്ടുണ്ട്*. പക്ഷേ അവയൊന്നും ഫലം കണ്ടില്ല. അതുകൊണ്ടു തന്നെ 'ഖസാക്കിന്റെ ഇതിഹാസം' സിനിമയാക്കുന്ന കാര്യം ഒരു വെല്ലുവിളിയോടെ
ഏറ്റെടുത്ത്* പൂര്*ത്തീകരിക്കാന്* തന്നെയാണ്* വി.കെ.പി.യുടെ നീക്കമത്രെ. ഫഹദ്* ഇരട്ടവേഷത്തിലെത്തുന്ന 'നത്തോലി ഒരു ചെറിയ മീനല്ല' ആണ്* വി.കെ. പ്രകാശിന്റെ സംവിധാനത്തില്* പുറത്തു വരാന്* പോകുന്ന ഏറ്റവും പുതിയ ചിത്രം. കമാലിനി മുഖര്*ജിയും റീമ കല്ലിംഗലുമാണ്* ഈ ചിത്രത്തിലെ നായികമാര്*.
2000 ത്തില്* 'പുനരധിവാസം' എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്*ഡും, മികച്ച നവാഗത സംവിധായകനുള്ള സംസ്*ഥാന ചലച്ചിത്ര അവാര്*ഡും വി.കെ. പ്രകാശ്* സ്വന്തമാക്കി. മനോജ്* കെ. ജയനും നന്ദിതാദാസുമായിരുന്നു ഇതിലെ പ്രധാന താരങ്ങള്*. വി.കെ. പിയുടെ സംവിധാനത്തില്* പുറത്തു വന്ന ബ്യൂട്ടിഫുള്*(2011), ട്രിവാന്*ഡ്രം ലോഡ്*ജ്(2012) എന്നിവ വിജയം നേടി. മലയാളത്തിനു പുറമേ തെലുങ്ക്*, കന്നഡ, ഹിന്ദി ഭാഷകളിലും വി.കെ.പി. സിനിമകള്* സംവിധാനം ചെയ്*തിട്ടുണ്ട്*. ബാംഗ്*ളൂര്* ആസ്*ഥാനമാക്കി ട്രെന്*ഡ്*സ് എന്ന പേരില്* സ്വന്തമായൊരു സിനിമാ നിര്*മ്മാണക്കമ്പനിയും വി.കെ.പി. നടത്തുന്നുണ്ട്*. സിനിമ കൂടാതെ നിരവധി സംഗീത ആല്*ബങ്ങളും പരസ്യചിത്രങ്ങളും വി.കെ.പി. സംവിധാനം ചെയ്*തിട്ടുണ്ട്*.
Keyowrds: Khasakkinte Itihasam, Khasakkinte Itihasam images, Khasakkinte Itihasam new film, film Khasakkinte Itihasam, o.v vijayan novel Khasakkinte Itihasam,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks