നിരവധി ചിത്രങ്ങളിലെ സൂപ്പര്* ഹിറ്റ്* ഗാനങ്ങളിലൂടെ മോഹന്*ലാലിന്റെ ശബ്*ദമായി മാറിയ എം.ജി. ശ്രീകുമാര്* ഒരു മോഹന്*ലാല്* ചിത്രത്തിന്* കഥയുമായി എത്തുന്നു. തന്റെ കഥ ലാലിനെ കേള്*പ്പിച്ചുവെന്നും കഥ ഇഷ്*ടപ്പെട്ട അദ്ദേഹം അഭിനയിക്കാമെന്ന്* സമ്മതിച്ചുവെന്നും എം.ജി. പറയുന്നു. നവാഗതരാണ്* ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്*.


നിര്*മാണവും സംവിധാനവും എം.ജി. തന്നെ നിര്*വഹിക്കുമെന്നാണ്* റിപ്പോട്ടുകള്*. തിരക്കഥാരചന പുരോഗമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും എം.ജി. ശ്രീകുമാര്* തന്നെയാണ്*. മോഹന്*ലാലിന്റെ ഡേറ്റ്* ഒത്തു കിട്ടുകയാണെങ്കില്* ഈ വര്*ഷം തന്നെ ചിത്രീകരണമാരംഭിക്കാനാണ്* എം.ജി. യുടെ പദ്ധതി.


താരക്രിക്കറ്റിന്റെ തിരക്കിലാണിപ്പോള്* മോഹന്*ലാല്*. ഇതു കഴിഞ്ഞാല്* അടുത്തയാഴ്*ച 'റെഡ്* വൈനി'ന്റെ ഡബ്ബിംഗ്* ആരംഭിക്കും. അതിനു ശേഷം മോഹന്*ലാല്* പോകുന്നത്* സിദ്ദിഖിന്റെ 'ലേഡീസ്* ആന്റ്* ജെന്റില്*മാന്റെ' സെറ്റിലേക്കാവും. അതു കഴിഞ്ഞാല്* ബി.ഉണ്ണികൃഷ്*ണന്റെ മിസ്*റ്റര്* ഫ്രോഡ്*, ജോണി ആന്റണിയുടെ ആറു മുതല്* അറുപതു വരെ, തമിഴ്*താരം വിജയിനൊപ്പം അഭിനയിക്കുന്ന നേശന്റെ ജില്ല, ജിത്തു ജോസഫിന്റെ മൈ ഫാമിലി, ദൗത്യം അനിലിന്റെ ചിത്രം എന്നിവയാണ്* മോഹന്*ലാലിന്റെ ഡേറ്റിനായി കാത്തിരിക്കുന്ന മറ്റ്* ചിത്രങ്ങള്*.

Mohanlal


Keywords: mohanlal mg sreekumar, mohanlal and mg sreekumar, mohanlal and mg sreekumar gallery, mohanlal and mg sreekumar images, mohanlal and mg sreekumar photos