വത്തിക്കാന്* സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവന്* ബനഡിക്*ട്* പതിനാറാമാന്* മാര്*പാപ്പ (85) സ്*ഥാനമൊഴിയുന്നു. ഈ മാസം 28ന്* അദ്ദേഹം സ്*ഥാനമൊഴിയും. അനാരോഗ്യം മൂലമാണ്* സ്*ഥാനത്യാഗം. ഏറെ ചിന്തിച്ചും പ്രാര്*ഥിച്ചുമെടുത്ത തീരുമാനമാണിതെന്നും മാര്*പാപ്പ പറഞ്ഞു.
2005 ഏപ്രിലില്* ജോണ്* പോള്* രണ്ടാമന്* മാര്*പാപ്പ അന്തരിച്ചതിനെ തുടര്*ന്നാണ്* പിന്*ഗാമിയായി കര്*ദിനാള്* ജോസഫ്* അലോഷ്യസ്* റാറ്റ്*സിംഗര്* ബനഡിക്*ട്* പതിനാറാമന്* മാര്*പാപ്പയായി വിശുദ്ധ പ്രതോസിന്റെ സിംഹാസനത്തില്* അവരോധിതനായത്*.


സഭയുടെ 265 -മത്* മാര്*പാപ്പയായ ബെനഡിക്*ട്* പതിനാറാമന്* 2005 ഏപ്രില്* 19നാണ്* ചുമതലയേറ്റത്*. അന്റോണിയോ പ്രിമല്*ഡോ, മരിയാ ഗുദാലുപെ സവാല, ലോറാ മൊണ്*ടോയാ യുപെഗി എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കാനായി വിളിച്ചുചേര്*ത്ത കര്*ദിനാള്* തിരുസംഘംയോഗത്തിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. 15 -ാം നൂറ്റാണ്ടിനു ശേഷം ഇതാദ്യമായിട്ടാണ്* ഒരു മാര്*പാപ്പ രാജിവയ്*ക്കുന്നത്*. 1415 ല്* ഗ്രിഗറി പന്ത്രണ്ടാമനാണ്* ഒടുവില്* രാജിവച്ച മാര്*പാപ്പ. മറ്റുള്ളവരെല്ലാം മാര്*പാപ്പയായിരിക്കെ കാലം ചെയ്യുകയായിരുന്നു.


പിന്*ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ വത്തിക്കാനിലെ മുതിര്*ന്ന കര്*ദിനാള്* മാര്*പാപ്പയുടെ ചുമതലകള്* വഹിക്കും. മാര്*ച്ചുമാസത്തില്* പുതിയ മാര്*പാപ്പയെ കണ്ടെത്തുന്നതിനുള്ള നടപടികള്* ആരംഭിക്കും. ഈസ്*റ്റര്* ആഘോഷങ്ങള്*ക്കു മുന്*പായി മാര്*പാപ്പയെ വാഴിക്കുമെന്ന്* വത്തിക്കാന്* വക്*താവ്* അറിയിച്ചു. ഇതിനായി കര്*ദിനാള്*മാരുടെ കോണ്*ക്ലേവ്* ചേരും. രാജിവച്ചശേഷം റോമിലെ മാര്*പാപ്പയുടെ വേനല്*ക്കാല വസതിയിലേക്ക്* ബനഡിക്*ട്* പതിനാറാമാന്* ആദ്യം പോകും.


ശിഷ്*ടജീവിതം വത്തിക്കാനിലെ പുരോഹിതര്*ക്കുള്ള മഠത്തിലായിരിക്കും. 1927 ഏപ്രില്* 16ന്* ജര്*മനിയിലെ ബവേറിയയില്* ജോസഫ്* റാറ്റ്*സിംഗര്*, മരിയ പെയിറ്റ്*നര്* ദമ്പതികളുടെ മകനായിട്ടാണ്* ജനനം. 78 -ാം വയസിലാണ്* അദ്ദേഹം മാര്*പാപ്പായായത്*. ആധുനിക ചരിത്രത്തില്*, മാര്*പാപ്പയാകുന്ന ഏറ്റവും പ്രായംകൂടിയ വ്യക്*തിയുമായിരുന്നു അദ്ദേഹം. സ്*ഥാനമൊഴിയുന്നതു സംബന്ധിച്ചു മാസങ്ങളായി അദ്ദേഹം ആലോചിക്കുന്നുണ്ടായിരുന്നുവെന്ന്* സഹോദരന്* ജോര്*ജ്* റാറ്റ്*സിംഗര്* പറഞ്ഞു.


ആരോഗ്യനില മോശമാകുകയാണെങ്കില്* സ്*ഥാനമൊഴിയുമെന്ന്* 2010 ല്* ഒരു അഭിമുഖത്തില്* മാര്*പാപ്പ വ്യക്*തമാക്കിയിരുന്നുവെന്നും നടക്കാന്* അദ്ദേഹത്തിനു നന്നേ ബുദ്ധിമുട്ടായിരുന്നുവെന്നും ജോര്*ജ്* കൂട്ടിച്ചേര്*ത്തു. കത്തോലിക്കാ പുരോഹിതന്*മാര്*ക്കിടയിലെ ബാലെലെംഗികപീഡനം സഭയെ പിടിച്ചുലച്ച വേളയിലാണ്* ബെനഡിക്*ട്* സ്*ഥാനമേറ്റത്*. രാജിവച്ച വാര്*ത്ത ലോകരാഷ്*ട്രത്തലവന്*മാരെ അമ്പരിപ്പിച്ചു.