മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്*റെയും ആദ്യ നായിക പി കെ റോസിയുടെയും ജീവിതത്തെ ആസ്പദമാക്കി കമല്* സംവിധാനം ചെയ്ത ചിത്രമാണ് സെല്ലുലോയ്*ഡ്. യഥാര്*ത്ഥ സംഭവങ്ങളെയും കഥാപാത്രങ്ങളേയും ആധാരമാക്കി ഇത്തരമൊരു സിനിമ സ്വയം നിര്*മ്മിച്ച് സംവിധാനം ചെയ്ത കമല്* ധീരമായ ഒരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്.


സിനിമ അംഗീകരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യട്ടെ, വ്യത്യസ്തമായ സിനിമകളെ കുറിച്ച് ആലോചിക്കാന്* സംവിധായകര്*ക്കും അത് ചിത്രീകരിക്കാന്* നിര്*മ്മാതാക്കള്*ക്കും കഴിയുന്നു എന്നത് സിനിമ എന്ന മാധ്യമത്തെ സംബന്ധിച്ച് ശുഭകരമായ മാറ്റമാണ്. കമലിനൊപ്പം നിര്*മ്മാണ പങ്കാളിയായ ഉബൈദും ഇക്കാര്യത്തില്* അഭിനന്ദനമര്*ഹിക്കുന്നു.

എന്നും നല്ല ചിത്രങ്ങളുടെ തോഴനാണ് കമല്*. ‘മിഴിനീര്*പൂക്കള്*’ എന്ന ആദ്യ സിനിമ മുതല്* നിലവാരവും കലാമൂല്യവുമുള്ള സിനിമകളൊരുക്കാന്* കമലിനായിട്ടുണ്ട്. അതിന്*റെ ഒരു തുടര്*ച്ചയായി തന്നെ സെല്ലുലോയ്*ഡിനെയും കാണാം. നന്നായി ഹോംവര്*ക്ക് ചെയ്താണ് സിമയെടുത്തിരിക്കുന്നതെന്ന് സിനിമ കാണുന്ന ആര്*ക്കും മനസ്സിലാകും. മലയാളത്തിലെ ആദ്യ സിനിമയിലെ നായിക പി കെ റോസിയെ കുറിച്ച് വിനു ഏബ്രഹാം എഴുതിയ ‘നഷ്ടനായിക’ എന്ന കൃതിയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.

ഒരു നൂറ്റാണ്ടിനിടയിലുള്ള പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമ ആരംഭിക്കുന്നത് 1920കളിലാണ്. ജെ സി ഡാനിയല്* മലയാളത്തിലെ ആദ്യ സിനിമ നിര്*മ്മിക്കാന്* പരിശ്രമിച്ചിരുന്ന കാലം. ‘വിഗതകുമാരന്*’ എന്ന ആദ്യ സിനിമയ്ക്കായി അദ്ദേഹം നടത്തിയ പരിശ്രമവും നേരിട്ട വെല്ലുവിളികളുമാണ് സിനിമയുടെ ആദ്യ പകുതിയിലെ പ്രതിപാദ്യ വിഷയം. വിഗതകുമാരനിലെ നായികയായ പി കെ റോസിയുടെ ജീവിതത്തേയും സിനിമയില്* പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു.


Celluloid More Movie stills


Keywords:
Celluloid Malayalam Movie Review,Celluloid movie images,Celluloid movie news,Celluloid stills,prithviraj,Mamta Mohandas,Mizhineerpookal,Kamal