- 
	
	
		
		
		
		
			 ഹൃദയത്തില്‍* കൊത്തിയ കവിതപോലെ.. ഹൃദയത്തില്‍* കൊത്തിയ കവിതപോലെ..
			
				
					 
 എന്നുമീ വാതില്‍* തുറന്നുവരുന്നൊരാ
 നറു പുഞ്ചിരി കാണാന്‍* കൊതിച്ചിരിപ്പൂ
 ഞങ്ങളെ സ്നേഹത്തിന്* പൂക്കളാല്‍* മൂടിയ
 ഹൃദ്യമാം പുഞ്ചിരി, എങ്ങുപോയ് നീ?
 അനുദിനമെന്നോണമേറുന്ന വേദന
 പുഞ്ചിരിക്കുള്ളില്‍* മറച്ച പൂവേ
 ഏവരുടെയും ചിരികള്‍*തന്* മൂലമാം
 നീയേയിതെങ്ങിന്നു പോയ് മറഞ്ഞൂ?
 വേദനയേറിലും നിന്റെ ചിരിയാലെ
 ഈയാരാമമെങ്ങും നിറഞ്ഞ പൂവേ,
 നീയുമിന്നാരാമ ഭംഗിയില്‍*നിന്നുയര്*ന്നാ-
 കാശഭംഗിയില്‍* പോയിയെന്നോ?
 ധന്യ നീ, യെത്രയും ഓര്*മ്മകള്*മാത്രമായ്,
 പര ശതം ജന്മങ്ങള്* ബാക്കിയായി..
 നിന്* ചിരിയെന്നാലും മായില്ലൊരുനാളും,
 ഞങ്ങള്‍* തന്* ഹൃത്തില്‍* നീ മഴയായിടും..
 കണ്*കള്‍* നിറക്കുന്നതിഷ്ടമല്ലെന്നാലും
 നിറകണ്‍*കളോടതു ചൊല്**വതാമോ?
 ഒരുപെരുമഴയങ്ങു പെയ്തിറങ്ങീയിന്നു
 കാര്‍*മേഘമില്ലാത്ത വിണ്ണില്‍*നിന്നും..
 നിന്*ചിരിയെങ്കിലും മായില്ലൊരു നാളും
 ഹൃദയത്തില്‍* കൊത്തിയ കവിതപോലെ..
 
 
 Keywords:songs,poems,kavithakal,love poems,love songs,sad songs
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks