ചെന്നൈ വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചലച്ചിത്ര താരം ജഗതി ശ്രീകുമാർ തിരുവനന്തപുരം പേയാടുള്ള വസതിയിൽ മടങ്ങിയെത്തി. പുലർച്ചെ നാലു മണിയോടെയാണ് കലാഭവൻ മണിയുടെ കാരവാനിൽ ജഗതി സ്വന്തം വീട്ടിലെത്തിയത്.


വീട്ടിലെത്തിയ ജഗതിക്ക് ഇവിടെ ഫിസിയോ തെറാപ്പി ചികിത്സയും സ്പീച്ച് തെറാപ്പിയും തുടരുമെന്ന് മകൻ രാജ്കുമാറും മരുമകൻ ഷോണും പറഞ്ഞു. സംസാരിക്കുന്നതിനും നടക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും മരുമകൻ ഷോൺ പറഞ്ഞു. രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം ജഗതിയെ മാദ്ധ്യമങ്ങളെ കാണിക്കുമെന്നും ഷോൺ അറിയിച്ചു. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ലെനിന്* രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിലഭിനയിക്കാന്* കുടകിലേക്ക് പോകുംവഴികഴിഞ്ഞ മാർച്ച് 10ന് കാലിക്കറ്റ് യൂണിവേഴ്*സിറ്റിക്കടുത്ത് പാണമ്പ്രയില്* വച്ചാണ് ജഗതി സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കഴുത്തിനും നെഞ്ചിനും വയറിനും കാലിനും ഗുരുതരമായി പരിക്കേറ്റ ജഗതിയെ ആദ്യം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് വെല്ലൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Jagathy Sreekumar

Keywords:
Jagathy Sreekumar, Jagathy Sreekumar gallery, Jagathy Sreekumar images, Jagathy return home, Jagathy images, Jagathy photos, Jagathy latest film