-
പുതിയ തലമുറയിലെ സിനിമകളോട് താല്പര്യം: ഗോ

പുതിയ തലമുറയിലെ സിനിമകളോട് തനിക്ക് താല്പര്യമാണുള്ളതെന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങിയെത്തുന്ന നടി ഗോപിക പറഞ്ഞു. നല്ല കഥാപാത്രം കിട്ടിയാൽ ന്യൂജനറേഷേൻ സിനിമകളിൽ അഭിനയിക്കുമെന്നും ഗോപിക വ്യക്തമാക്കി.
'വെറുതെ ഒരു ഭാര്യ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ അക്കു അക്ബറാണ് ഗോപികയ്ക്ക് സിനിമയിലേക്കുള്ള രണ്ടാം വരവിന് വഴിയൊരുക്കിയത്. ജയറാം നായകാനാകുന്ന സിനിമയ്ക്ക് ഭാര്യ അത്ര പോര എന്നാണ് പേരിട്ടിരിക്കുന്നത്.
പുതിയ ട്രെൻഡിലുള്ള സിനിമകൾ കാണാൻ വളരെ രസമാണ്. 22 ഫീമെയിൽ കോട്ടയം കണ്ടപ്പോഴാണ് മലയാള സിനിമ ഇത്രത്തോളം മാറിയെന്ന് മനസിലായത്. മുന്പ് ഇങ്ങനെ ബോൾഡായ നായികമാരുള്ള സിനിമകൾ കുറവായിരുന്നു. തട്ടത്തിൻ മറയത്ത്, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളൊക്കെ ഒത്തിരി ഇഷ്ടമായെന്നും ഗോപിക ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫഹദ് ഫാസിൽ, നിത്യാ മേനോൻ, നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയ യുവതാരങ്ങളെല്ലാം വളരെ നന്നായിട്ടാണ് അഭിനയിക്കുന്നതെന്നും ഗോപിക പറഞ്ഞു.
Gopika Gallery
Keywords: gopika latest film, gopika athra pratha bharay, gopika newgeneration film, gopika gallery, gopika images, gopika stills, gopika new stills
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks