മലയാളത്തിൽ സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായ സിനിമകൾക്കു ശേഷം കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ വരാൻ പോകുകയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന റിയാനും അവന്രെ കൂട്ടുകാരുടെയും കഥയാണ് ഈ ചിത്രം പറയുന്നത്.

റോജിൻ ഫിലിപ്പ്,​ ഷനിൽ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രത്തിന്രെ പേര് റോബർട്ട് ബ്രിഗ്രോസ് മങ്കി പെൻ എന്നാണ്. ഇരുവരുടെയും ആദ്യ ചിത്രം നായികയ്ക്കും നായകനും പ്രാധാന്യം നൽകുന്നതായിരിക്കരുതെന്ന് ഇവർക്ക് നിർബന്ധമുള്ളതു കൊണ്ടാണ് കുട്ടികളുടെ ചിത്രം എടുക്കാൻ തീരുമാനിച്ചത്.

രമ്യ നന്പീശനും ജയസൂര്യയുമാണ് ഈ ചിത്രത്തിലെ അ*ഞ്ച് വയസുകാരന്രെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നത്. താരപൊലിമയിൽ നിൽക്കുന്പോഴാണ് ഇരു താരങ്ങളും ഇങ്ങനെ ഒരു കഥാപാത്രമായി അഭിനയിക്കാൻ തയ്യാറാകുന്നത് എന്ന കാര്യവും ഈ ചിത്രത്തിന്രെ പ്രത്യേകതയാണ്.

റിയാന്രെ കൂട്ടുകാരായി അഭിനയിക്കുന്നത് വെള്ളിത്തിരയിലെ താരങ്ങളുടെ മക്കൾ തന്നെയാണ്. ഇന്ദ്രജിത്തിന്രെ മകൾ,​ ബാബു ആന്രണിയുടെ മകൻ,​ സുരാജ് വെഞ്ഞാറമുടിന്രെ മകൻ എന്നിവരെയൊക്കെ അണിനിരത്തി കൊണ്ടുള്ള കുട്ടികളുടെ മാത്രമായ സിനിമയായിരിക്കും ഇത്.

സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്രെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് രമ്യയുടെ അനുജൻ രാഹുൽ സുബ്രഹ്മണ്യമാണ്. മേയ് മാസത്തിൽ ചിത്രത്തിന്രെ ഷൂട്ടിംഗ് ആരംഭിക്കും.


Malayalam Film



Keywords: malayalam film, new malayalam film, latest malayalam film, children;s film, jayasurya and ramya