-
മോഹന്* ലാലിനെ വെച്ച് സിനിമയെടുക്കുമ്പോള&

ലാല്*ജോസിന്റെ അസോസിയേറ്റായിരുന്ന സലാമിന്റെ റെഡ് വൈന്* എന്ന ചിത്രത്തിലാണ് മോഹന്* ലാല്* നായകനായെത്തുന്നത്. ലാലിനെ കൂടാതെ ഫഹദ് ഫാസില്*, ആസിഫ് അലി, എന്നിവരും ചിത്രത്തില്* പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
മോഹന്* ലാലിനോടൊത്ത് ജോലി ചെയ്തതിന്റെ അനുഭവം മറക്കാനാകാത്തതാണെന്നും, ജീവിത കാലം മുഴുവന്* മനസ്സില്* കൊണ്ടു നടക്കാനുള്ള പാഠങ്ങളായിരുന്നു ഷൂട്ടിങ്ങ് ദിവസങ്ങളിലെ അനുഭവങ്ങളെന്നും സലാം പറയുന്നു. ‘പതിനൊന്നു വര്*ഷക്കാലത്തെ സിനിമാ ജീവിതത്തിനിടയില്* മോഹന്*ലാലുമായി അടുത്തിടപ്പഴകാനുള്ള ഒരവസരവും കിട്ടാതിരുന്നതു കൊണ്ടു തന്നെ കുറച്ച് പരിഭ്രമത്തോടെയാണ് ലാലിനടുത്ത് കഥ പറയാന്* പോയത്, പിന്നീട് ആദ്യ ദിവസത്തെ ഷൂട്ടിങ്ങിനായി പോയപ്പോള്* ടെന്*ഷന്* വീണ്ടും കൂടി, പക്ഷേ മോഹന്* ലാല്* ആദ്യ ടേക്കില്* തന്നെ എന്റെ ഭയത്തെ പൂര്*ണ്ണമായും പമ്പ കടത്തുകയും സംവിധായകനുമായി നല്ലൊരു ‘കെമിസ്ട്രി’ നില നിര്*ത്താന്* സഹായിക്കുകയും ചെയ്തു’.
താരജാഡകളൊന്നുമില്ലാതെ, സംവിധായകനു തൃപ്തി വരുന്നതു വരെ ഷോട്ടുകളെടുക്കാന്* അദ്ദേഹം തയ്യാറായതായും സലാം പറയുന്നു. ‘മോഹന്* ലാലിനെ വെച്ച് നിങ്ങളൊരു സിനിമയെടുക്കുകയാണെങ്കില്* നിങ്ങള്*ക്കൊരിക്കലും കട്ട് പറയേണ്ടി വരില്ലെന്നതാണ് സത്യം. പക്ഷേ അദ്ദേഹത്തിന്റെ അഭിനയ സിദ്ധിയില്* ആകൃഷ്ടനായ സംവിധായകനായതിനാല്* അദ്ദേഹത്തെ പരമാവധി ഉപയോഗപ്പെടുത്താന്* നിങ്ങള്* ശ്രമിക്കും. നമ്മള്*ക്ക് തൃപ്തി ആകുന്നതു വരെ സഹകരിക്കാന്* അദ്ദേഹം തയ്യാറാവുകയും ചെയ്യും.’
ഫഹദിന്റെയും ആസിഫലിയുടെയും കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് റെഡ് വൈനില്* മോഹന്* ലാലിന്റേത്. ഒരു ലാല്* ചിത്രത്തില്* ഇതാദ്യമായാണ് ലാലിനോളം പ്രാധാന്യമുള്ള വേഷത്തില്* ന്യൂ ജനറേഷന്* താരങ്ങള്* എത്തുന്നത്. റെഡ് വൈനിനെ വ്യത്യസ്തമാക്കുന്നതിലെ പ്രധാന ഘടകവും അത് തന്നെയാണ്*
Mohanlal
Keywords: mohanlal latest news, mohanlal gallery, mohanlal new film, mohanlal new movie, mohanlal red wine,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks