ഭാരതത്തിന്റെ മാത്രമായ ഒരുത്സവമാണ്* ശിവരാത്രി...കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്*ദ്ദശിദിനത്തിലാണ് ശിവരാത്രി... ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനും ആയ ശിവചൈതന്യത്തിന്റെ പൊരുള്* തേടിയുള്ള ഒരു യാത്രക്ക് ഉത്തമമായ ഒരു സമയമാണ് ശിവരാത്രി ദിനം...ആയിരം ഏകാദശികള്*ക്ക് തുല്യമായി അരശിവരാത്രിയെ കണക്കാക്കുന്നതിലൂടെ തന്നെ മഹാശിവരാത്രിയുടെ മഹത്വം വ്യക്തമാണ്...

മനുഷ്യവംശം അഞ്ജാനത്തിന്റെ , ആസക്തികളുടെ ,അരാജകത്തിന്റെ മഹാനിദ്രയിലമര്*ന്ന ഈ കാലഘട്ടത്തില്* നമയുടെ കേടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത് ...വൃതശുദ്ധിയുടെ നിറകുടമായതുകൊണ്ടാണ് മറ്റു ഉത്സവങ്ങളില്* നിന്നും ശിവരാത്രി വ്യത്യസ്തമായി തോന്നുന്നത്...

ശിവരാത്രിയിലെ രണ്ടു പദങ്ങള്* - അതായത് 'ശിവന്* ' , 'രാത്രി' - സാരസമ്പുഷ്ടമാണ് ...ശിവന്* എന്നത് നിരാകാരനായ ഈശ്വരന്റെ നാമം...അത് ഈശ്വര സ്വരൂപത്തെയും കര്*ത്തവ്യത്തെയും സൂചിപ്പിക്കുന്നു..ജടാ വല്*ക്കലധാരിയായ ശങ്കരന്* സദായോഗത്തിലമര്*ന്നു പൂര്*ണ്ണതയിലേക്ക് യാത്ര ചെയ്യുന്ന യോഗിയുടെ പ്രതീകമാണ്...നിരാകാരനായ ശിവനാകട്ടെ സര്*വ്വരുടെയും ധ്യാനത്തെ സ്വീകരിക്കുന്ന പരമാത്മാവിന്റെ പ്രതീകവും...നാശമില്ലാത്തവന്* എന്നും സര്*വ്വമംഗളകാരിയെന്നും ശിവന് അര്*ഥം കല്*പ്പിക്കുന്നു....

രാത്രിയെന്ന പദമാകട്ടെ , മനുഷ്യ മനസ്സുകളിലെ അഞ്ജാനാന്ധകാരത്തെ സൂചിപ്പിക്കുന്നു...സര്*വ്വഗുണങ്ങളും ശക്തികേന്ദ്രങ്ങളുമടങ്ങിയ തന്റെ യഥാര്*ത്ഥ സ്വരൂപത്തിന്റെ തിരിച്ചരിവില്ലായ്മയാണ്* ഈ അജ്ഞാനം..

സ്വത്വത്തോടുള്ള ചോദ്യങ്ങള്*ക്ക് ഉത്തരം കണ്ടെത്താനാവാതെ വരുമ്പോഴാണ് മനസ്സില്* പഞ്ചാവികാരങ്ങളുടെയും പകയുടെയും അസത്യത്തിന്റെയും അക്രമവാസനകളുടെയും കാളകൂട വിഷം നിറയുന്നത്...ഇവിടെയാണ്* ശിവചൈതന്യത്തിന്റെ പ്രസക്തി...ലോകത്തിന്റെ കാളകൂടവിഷം മുഴുവന്* സ്വീകരിച്ച് സത്യയുഗത്തിന്റെ സ്ഥാപനം നടത്താനുള്ള ശേഷിയും സാക്ഷാല്* ശ്രീപരമശിവന് മാത്രം സ്വന്തം....ഈശ്വരജ്ഞാനം ശ്രവിച്ച് ആന്തരികശുദ്ധീകരണം നടക്കുമ്പോള്* ധര്*മ്മം പുനസ്ഥാപിക്കപ്പെടും ...കലിയുഗം നശിച്ച് സത്യയുഗപ്രഭാവം പുലരും...പ്രകൃതിയുടെ ഒരു മഹാശുദ്ധീകരണപ്രക്രിയയാണത്....കാളകൂട സമാനമായ മനോമാലിന്യങ്ങളെ ശിവനിലര്*പ്പിച്ചു നരനില്*നിന്നു നാരായണനും നാരിയില്*നിന്നു ലക്ഷിമിയുമായിത്തീരാം....
ജഗത് പിതാവായ മഹാദേവന്റെ പ്രീതിക്കാണ് ശിവരാത്രി ദിവസം ഉപവാസമെടുക്കുന്നത്...ദുര്*വികാരങ്ങളായ കാമം ,ക്രോധം ,ലോഭം ,മോഹം , അഹങ്കാരം എന്നിവയുടെ ശാപത്തില്*നിന്നു മുക്തമാകാനാണ് വൃതാനുഷ്ടാനം...കര്*മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്*ത്ഥ ഉപവാസംകൊണ്ടു ഉദേശിക്കുന്നത്...മനശുദ്ധിയാണ് സര്*വ്വശ്രേഷ്ടമായിട്ടുള്ളത് ..ഇതിനു നമ്മള്* കഴിക്കുന്ന ഭക്ഷണമായും ബന്ധമുണ്ട്...സാത്വിക ഭക്ഷണമാണ് സാത്വിക ചിന്തയുടെ ആധാരം...ഉറക്കം കളഞ്ഞും ശിവനെ ഭജിക്കണമെന്നാണ് വിശ്വാസം...ശിവരാത്രി ദിവസം ശിവക്ഷേത്രങ്ങളില്* നടത്തുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ് ..രാത്രി എട്ടര ,പതിനൊന്ന് ,ഒന്നര,നാല് ,ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്...ഒരു ശിവരാത്രിയില്* അഞ്ചു യാമപൂജകളില്* പങ്കെടുത്താല്* അത് ആയിരം സോമവാര വൃതം എടുക്കുന്നതിനു തുല്യമാണ് ...രാത്രി , വിശേഷാല്* അഭിഷേകം അര്*ച്ചന .പൂജ എന്നിവയെല്ലാം നടത്തുന്നത് ഇടയ്ക്കവാദ്യത്തോടുകൂടിയാണ് ...എല്ലാ ദുഖങ്ങളും തീര്*ത്തു ഗൃഹത്തില്* ശാന്തിയുണ്ടാവാന്* അന്നേദിവസം നാമജപത്തോടെ രാത്രി ഉറങ്ങാതെ ക്ഷേത്രാങ്കണത്തില്* കഴിഞ്ഞാല്* ഫലം സുനിശ്ചയം...

ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്* ചിലതാണ് മഹാരുദ്രാഭിഷേകം ,ലക്ഷാര്*ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്* ലക്ഷാര്*ച്ചന നടത്തിയാല്* അഭീഷ്ടസിദ്ധിയുണ്ടാകും...കുടുംബത്തിനും പുത്രകളത്രാധികള്*ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്*ണ്ണമാക്കുവാന്* ഭക്ത്യാദരപൂര്*വ്വം ചെയ്യുന്ന ഒരു കര്*മ്മമാണ്* ദമ്പതിപൂജ..വിവാഹസങ്കല്*പ്പത്തില്* "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്* ഇവര്* ഇരുപത്തൊന്നു ജന്മത്തില്* ഭാര്യാഭര്*ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം...ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്* പാര്*വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്....ദമ്പതികള്* പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ...


More stills


keywords:shivaratri wishes.lord shiva images