-
ആരാധ്യ ഗായത്രി മന്ത്രവും ചൊല്ലും

ഐശ്യര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും പൊന്നോമനപ്പുത്രി ആരാധ്യയ്ക്കിപ്പോള്* ഒരു വയസും നാലുമാസവും പ്രായമായി. കാര്യങ്ങള്* എളുപ്പം ഗ്രഹിക്കാന്* മിടുക്കിയാണത്രെ ആരാധ്യക്കുട്ടി. ഒന്നു മുതല്* പത്തു വരെ തെറ്റാതെ എണ്ണാനും എ മുതല്* ഇസഡ് വരെ തെറ്റാതെ പറയാനും പഠിച്ചുകഴിഞ്ഞു ആരാധ്യ . ഗായത്രി മന്ത്രം മുഴുവനും തെറ്റാതെ ഉരുവിടുവാനും പഠിച്ചു കഴിഞ്ഞുവത്രേ ഇപ്പോള്* ആരാധ്യ. അമ്മ സാക്ഷാല്* ഐശ്വര്യ റായി തന്നെയാണ് അടുത്തിടെ ഒരിംഗ്*ളീഷ് മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്* ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞിന് സ്*നേഹവും കരുതലും നല്ല വിദ്യാഭ്യാസവും നല്കി വളര്*ത്തുകയാണ് മാതാപിതാക്കളുടെ കടമയെന്നും വലുതാകുമ്പോള്* ആരാവണമെന്ന് മകള്* സ്വയം തീരുമാനിക്കട്ടെയെന്നും അച്ഛന്* അഭിഷേക് മകളെക്കുറിച്ച് പറഞ്ഞു. മക്കളെ വളര്*ത്തുകയെന്നത് അമ്മയുടെ മാത്രം ചുമതലയല്ലെന്നും അച്ഛനും തുല്ല്യ ഉത്തരവാദിത്ത്വത്തോടെ ഏറ്റെടുത്ത് നിര്*വ്വഹിക്കേണ്ട കടമയാണതെന്നും അഭിഷേക് കൂട്ടിച്ചേര്*ത്തു.
Keywords: aishwarya, aradya, aishwarya's daughter
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks