-
നടിമാർക്ക് പ്രായം പ്രശ്*നമാണ്: തമന്ന

നടിമാരെ സംബന്ധിച്ചടത്തോളം പ്രായം ഏറുന്നത് ഒരു പ്രശ്*നമാണെന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായ തമന്ന പറഞ്ഞു. നടിമാർ എന്നും യുവത്വത്തോടെ ഇരിക്കുമെന്ന് ആരാധകർ കരുതരുത്. ആരാധകർ തങ്ങളിഷ്ടപ്പെടുന്ന നടിയെ എന്നും യുവതിയായി കാണാൻ ആഗ്രഹിക്കുന്നത് എന്നത നേരു തന്നെയാണ്. പക്ഷേ അതുപോലെ വാസ്തവമാണ കാലം ചെല്ലുന്തോറും നടിയ്ക്ക് പ്രായമേറുമെന്നതും. അത് എല്ലാവരും അംഗീകരിക്കണമെന്നും തമന്ന പറഞ്ഞു.
അഞ്ചു വർഷം മുമ്പ് കണ്ട എന്നെയല്ല ആരാധകർ ഇപ്പോൾ കാണുന്നത്. ജൈവശാസ്ത്രപരമായ മാറ്റങ്ങൾ എല്ലാവരിലും എന്ന പോലെ എന്നിലുണ്ടാകും. എന്നാൽ എല്ലാത്തിനും ഉപരി ഞാൻ പ്രാധാന്യം നൽകുന്നത് സ്*ക്രീനിലെ പ്രകടനത്തിനാണ്. പക്ഷേ നടിമാരുടെ കാര്യത്തിൽ സൗന്ദര്യത്തിനാണ് പ്രാധാന്യം കൽപിക്കപ്പെടുന്നതെന്നും തമന്ന പറയുന്നു. അതേസമയം നടന്മാരുടെ കാര്യത്തിൽ പ്രായം ഒരു പ്രശ്*നമായി കാണുന്ന സിനിമാലോകം ഇവിടെയില്ലെന്നും ഈ യുവനടി കൂട്ടിച്ചേർത്തു.
ജിതേന്ദ്രയും ശ്രീദേവിയും തകർത്തഭിനയിച്ച ഹിമ്മത്*വാല എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് തമന്നയിപ്പോൾ. അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ.
കമേഴ്*സ്യൽ ചിത്രങ്ങൾ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് നടിമാർക്കാണെന്നും തമന്ന പറഞ്ഞു. നടിമാർക്ക് പരിമിതമായ സീനുകൾ മാത്രമെ ഉള്ളൂ എന്നതാണ് അതിനു കാരണമെന്നും തമന്ന ചൂണ്ടിക്കാട്ടി.
പ്രശസ്തിക്കോ താരപദവിക്കോ വേണ്ടിയല്ല സിനിമയിൽ അഭിനയിക്കുന്നത്. സിനിമ എന്റെ അഭിനിവേശമാണ്. പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യുകയാണ് എന്റെ ലക്ഷ്യം- തമന്ന പറഞ്ഞു.
Tamanna
Keywords: tamanna, tamanna gallery, tamanaa images, tamanna photos
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks