ആഷിക് അബുവും റീമ കല്ലിങ്കലും വിവാഹിതരായെന്ന് ഗോസിപ്പ്. കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് ഇരുവരുടെയും വിവാഹം അതീവ രഹസ്യമായി നടന്നെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ആഷിക് അബു നിഷേധിച്ചു.

'എന്റെ വിവാഹം നടക്കുകയാണെങ്കിൽ നിങ്ങളെയെല്ലാവരെയും അറിയിക്കും. രഹസ്യമായൊന്നും ചെയ്യില്ല. ഈവിധമൊരു ഗോസിപ്പ് ഞാനും കേട്ടു. ഞാനും റിമയും വിവാഹം കഴിച്ചിട്ടില്ല'. - സിനിമാ ലോകത്ത് പ്രചരിക്കുന്ന വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ആഷിക് അബു പ്രതികരിച്ചതിങ്ങനെ. വിവാഹം കഴിക്കുന്പോൾ റീമ കല്ലിങ്കൽ തന്നെയായിരിക്കുമോ വധുവെന്ന് ചോദിച്ചപ്പോൾ അക്കാര്യം നിഷേധിക്കാതെ അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് സിനിമാ ലോകത്ത് ചർച്ചാവിഷയമാണ്. താൻ പ്രണയത്തിലാണെന്ന് മുൻപ് റിമ വെളിപ്പെടുത്തിയിരുന്നു. 'എന്നെ സ്നേഹിക്കാന്* എത്ര പേര്* തള്ളിക്കയറി വന്നാലും ഒരാള്*ക്കല്ലേ ഹൃദയത്തില്* ഇടമുണ്ടാകൂ, ആ ഇടം ഫില്ലാണ്'- എന്നായിരുന്നു റീമ നടത്തിയ വെളിപ്പെടുത്തൽ. താൻ പ്രണയിക്കുന്നയാൾ ബിസിനസുകാരനാണെന്നും അദ്ദേഹം വെളിപ്പെടുത്തരുതെന്ന് പറഞ്ഞതിനാൽ വിവാഹം വരെ അയാളുടെ പേര് സസ്പെൻസ് ആയി ഇരുന്നോട്ടെയെന്നുമാണ് അവർ മുൻപ് വെളിപ്പെടുത്തിയത്.

വിവാഹ വാർത്തയെ കുറിച്ച് പ്രതികരിക്കാൻ റീമ തയ്യാറായില്ലെങ്കിലും ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നതും ഇവർ തമ്മിൽ അടുപ്പത്തിലാണെന്ന് തന്നെ. വിവാഹിതരായോ എന്ന കാര്യം അറിയില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. റിമയും ആഷികും വിവാഹിതരായെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നുമാണ് സിനിമാ ലോകത്ത് പരക്കുന്ന ഗോസിപ്പ്. റിമ കല്ലിങ്കലിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഇരുവരുമായുള്ള സൗഹൃദം ദൃഢമായതെന്നും പറയപ്പെടുന്നു.



Keywords: rima marraige, ashik abu marriage