-
സിബി-മോഹന്*ലാല്* കൂട്ടുകെട്ടില്* വീണ്ടുമൊ

സിബി-മോഹന്*ലാല്* കൂട്ടുകെട്ടില്* വീണ്ടുമൊരു ചിത്രം പിറക്കുന്നു. കിരീടം, ദശരഥം, ഹിസ്* ഹൈനസ്* അബ്*ദുള്ള, ധനം, ഭരതം, സദയം, കമലദളം, മായാമയൂരം, ചെങ്കോല്* തുടങ്ങി സിബി മലയിലിന്റെ സംവിധാനത്തില്* പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ്* പ്രധാനമായും മോഹന്*ലാലിലെ അഭിനയപ്രതിഭയുടെ മാറ്റ്* മലയാളികള്* കൃത്യമായി തിരിച്ചറിഞ്ഞത്*.
എന്നാല്*, 2000 ത്തില്* പുറത്തു വന്ന 'ദേവദൂതനി'ലും 2007 ല്* പുറത്തു വന്ന 'ഫ്*ളാഷി'ലും പഴയ മാജിക്* ആവര്*ത്തിക്കാന്* സിബിക്കും ലാലിനുമായില്ല. രണ്ടും ബോക്*സ് ഓഫീസില്* തകര്*ന്നടിഞ്ഞു. 2007 ല്* പുറത്തു വന്ന ഫ്*ളാഷിനു ശേഷം മോഹന്*ലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സിബി സംവിധാനം ചെയ്*തുമില്ല. ഇപ്പോള്* മോഹന്*ലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്* സിബി മലയിലെന്നാണ്* മല്ലുവുഡ്* റിപ്പോര്*ട്ടുകള്*.
ആനന്ദാണ്* തിരക്കഥാകൃത്ത്*. രചന പൂര്*ത്തിയായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്* ജൂണ്* മദ്ധ്യത്തോടെ ആരംഭിക്കാനാണത്രെ സിബിയുടെ പദ്ധതി. മോഹന്*ലാല്* ചിത്രം കൂടാതെ മറ്റ്* രണ്ട്* പ്ര?ജക്*ടുകള്* കൂടി സിബി മലയിലിന്റെ പദ്ധതിയിലുണ്ട്*. ഒന്ന്* ജയറാം നായകനാകുന്ന ചിത്രവും മറ്റൊന്ന്* സ്*ത്രീകഥാപാത്രങ്ങള്* കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രവും.
Mohanlal
Keywords: mohanlal sibi, sibi mohanlal again, mohanlal new film, mohanlal gallery
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks